തൃശ്ശൂർ കോടാലിയിൽ യുവതിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നീരാട്ടുകുഴിദേശത്ത് നാരായണമംഗലത്ത് വീട്ടിൽ സാന്ദ്ര(20)യാണ് മരിച്ചത്. സംഭവം നടക്കുമ്പോൾ യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്
സാന്ദ്രയുടെ അമ്മ ബിന്ദു ബാങ്കിൽ പോയ സമയത്താണ് സംഭവം. രണ്ട് മണിയോടെ തിരികെ എത്തിയപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സാന്ദ്രയുടെ സഹോദരന്റെ സുഹൃത്ത് എത്തി കല്ല് കൊണ്ട് ഇടിച്ചാണ് വാതിൽ തുറന്നത്.
- അടുക്കളയിലാണ് കത്തിക്കരിഞ്ഞ് മരിച്ച് കിടക്കുന്ന നിലയിൽ സാന്ദ്രയെ കണ്ടത്. മണ്ണെണ്ണ കുപ്പിയും സമീപത്തുണ്ടായിരുന്നു. സാന്ദ്രയുടെ ഭർത്താവ് വിപിൻ അപകടത്തിൽ പരുക്കേറ്റ് കുറേനാൾ കിടപ്പിലായിരുന്നു. നിലവിൽ വെറ്റിലപ്പാറയിലെ സ്വന്തം വീട്ടിലാണ് വിപിൻ