കൊച്ചി മെട്രോ നിർമാണത്തിൽ പിശക് പറ്റിയതായി എൻജിനീയറും ഡിഎംആർസി ഉപദേശകനുമായ ഇ ശ്രീധരൻ. പില്ലർ നിർമാണത്തിലെ വീഴ്ച ഡിഎംആർസി പരിശോധിക്കും. എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ല. വിശദമായ പഠനം ആവശ്യമാണെന്നും ഇത് ഡിഎംആർസി നടത്തുമെന്നും എൻജിനീയർ ശ്രീധരൻ പറഞ്ഞു
പൈലിംഗ് പാറനിരപ്പിൽ എത്താത്തതാണ് മെട്രോയുടെ 347ാം നമ്പർ തൂണിന്റെ ബലക്ഷയത്തിന് ഇടയാക്കിയതെന്നാണ് പഠന റിപ്പോർട്ട്. പാളം ചരിയാൻ ഇടയാക്കിയത് ഇതാണ്. തൂണിന്റെ അടിത്തറ ബലപ്പെടുത്താനുള്ള ജോലികൾ അടുത്താഴ്ച ആരംഭിക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.