തിരുവനന്തപുരം: ലോ കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് എസ്.എഫ്.ഐ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തു. അനന്തകൃഷ്ണന്‍, ശ്രീനാഥ്, ആദിത്, അബാദ് മുഹമ്മദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം ലോ കോളജിലുണ്ടായ സംഘര്‍ഷമുണ്ടായത്. യൂനിയന്‍ ഉദ്ഘാടന ശേഷമാണ് എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിൽ കോളജില്‍ ഏറ്റുമുട്ടിയത്.
സംഭവത്തിൽ മ്യൂസിയം, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനുകളിൽ ഇരുവിഭാഗത്തിൽനിന്നുമായി അമ്പതിലധികം വിദ്യാർഥികളെ പ്രതി ചേർത്തിട്ടുണ്ട്. കെ.എസ്.യു യൂനിറ്റ് പ്രസിഡന്‍റായ പെൺകുട്ടിയെ ഉൾപ്പെടെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചു.