Headlines

എസ്എച്ച്ഒക്കെതിരെയുള്ള ബലാത്സംഗക്കേസ്: അന്വേഷണം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന്

  തിരുവനന്തപുരം മലയൻകീഴ് എസ്എച്ച്ഒക്കെതിരെയുള്ള ബലാത്സംഗക്കേസ് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഉത്തരവ് ഉടനിറങ്ങുമെന്നാണ് വിവരം. പൊലീസ്‌ അസോസിയേഷൻ ജില്ലാ റൂറൽ പ്രസിഡൻറായ എസ്എച്ച്ഒ എ.വി സൈജുവിനെതിരെ വനിതാ ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഇവരെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരിയുടെ മൊഴി ഇന്നലെ റൂറൽ എസ്പി ദിവ്യ വി ഗോപിനാഥ് രേഖപ്പെടുത്തിയിരുന്നു. വിവാഹ വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിദേശത്ത് നിന്നെത്തിയ ഡോക്ടർ കുടുംബസംബന്ധമായ പ്രശ്നത്തിന് പരാതി നൽകാൻ…

Read More

സംസ്ഥാനത്ത് ഇന്ന് 596 പേർക്ക് കൊവിഡ്; 908 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 596 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 122, തിരുവനന്തപുരം 75, കോഴിക്കോട് 55, കോട്ടയം 51, ഇടുക്കി 48, തൃശൂര്‍ 41, കൊല്ലം 39, ആലപ്പുഴ 32, കണ്ണൂര്‍ 32, പത്തനംതിട്ട 29, പാലക്കാട് 25, മലപ്പുറം 23, വയനാട് 19, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,590 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,746 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 18,073…

Read More

സിപിഐഎം സെമിനാറിൽ പങ്കെടുത്താൽ നടപടി; തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചെന്ന് കെ സുധാകരൻ

  വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ നേതാക്കൾ പങ്കെടുത്താൽ നടപടിയെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണ്. സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ ശശി തരൂർ സെമിനാറിൽ പങ്കെടുക്കട്ടെ, അത് അദ്ദേഹത്തിൻ്റെ സൗകര്യമാണ്. സിപിഐഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കൾ പങ്കെടുത്താൽ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസ്സിലാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും കെ സുധാകരൻ കോഴിക്കോട് പറഞ്ഞു. തുടർന്ന് കോൺഗ്രസിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ…

Read More

പാതയോരങ്ങളിലെ കൊടിമരം നീക്കാന്‍ ഉത്തരവ്; വിധി നടപ്പാക്കാന്‍ സാവകാശം തേടുമെന്ന് സർക്കാർ

  പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം തേടാന്‍ സര്‍വകകക്ഷിയോഗ തീരുമാനം. പാതയോരത്തെ കൊടി തോരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെടും. മാനദണ്ഡം നിശ്ചയിച്ച്, പൊതുജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാകാത്ത വിധത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ കോടതിയുടെ അനുമതി തേടാനും സര്‍വകകക്ഷി യോഗത്തില്‍ തീരുമാനമായി. പാര്‍ട്ടി സമ്മേളന വേളകളില്‍ സ്ഥാപിക്കുന്ന കൊടിതോരണങ്ങള്‍ നിശ്ചിത സമയ പരിധിക്കുളളില്‍ മാറ്റാനും മുഖ്യമന്ത്രി വിളിച്ച സര്‍വകകക്ഷി യോഗത്തില്‍ ധാരണയായി. കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി പാതയോരങ്ങളില്‍ സ്ഥാപിച്ച കൊടി തോരണങ്ങള്‍ നീക്കം…

Read More

ക്വാറി ഉടമകളിൽ നിന്ന് പണം വാങ്ങിയെന്ന് ആരോപണം; സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി അന്വേഷണം

  തിരുവനന്തപുരം: ക്വാറി ഉടമകളിൽ നിന്നും പണം വാങ്ങിയെന്ന പരാതിയിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി അന്വേഷണം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ മടവൂർ അനിലിനെതിരെയാണ് അന്വേഷണം. പരാതി അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. വി. ജോയ്, ബി.പി മുരളി, ആർ. രാമു എന്നിവരടങ്ങുന്ന കമ്മീഷനാണ് അന്വേഷിക്കുക. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. വിഴിഞ്ഞത്ത് പാറ ഇറക്കുന്ന കരാറുകാരനാണ് കിളിമാനൂർ ഏരിയാ കമ്മിറ്റിക്ക് പരാതി നൽകിയത്.

Read More

കെ റെയിൽ പ്രതിഷേധം: ഭൂമി നഷ്ടപ്പെടുന്നവർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് എ കെ ബാലൻ

  കെ റെയിലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ഭൂമി നഷ്ടപ്പെടുന്നവർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. അവരുടെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാൽ ഭൂമി വിട്ടുകിട്ടും. കീഴാറ്റൂരിൽ സമരം നടത്തിയവരൊക്കെ ഇപ്പോൾ പാർട്ടിക്കൊപ്പമാണ്കരട് നയരേഖയുടെ കാര്യത്തിൽ പാർട്ടിക്ക് കടുംപിടിത്തമില്ല. മുന്നണിയിലും കീഴ് ഘടകങ്ങളിലും ചർച്ച നടത്തി ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും എ കെ ബാലൻ പറഞ്ഞു.  

Read More

ചീനിക്കുഴി കൊലപാതകം; മട്ടന്‍ വാങ്ങി നല്‍കാത്തതിലെ പ്രതികാരമെന്ന് പ്രതി ഹമീദ്

  ഇടുക്കി തൊടുപുഴ ചീനിക്കുഴിയില്‍ നാലംഗ കുടുംബത്തെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തിന്‌ പിന്നില്‍ മട്ടന്‍ വാങ്ങാന്‍ നല്‍കാത്തതിലെ പ്രതികാരമാണെന്ന് പ്രതി ഹമീദ്. മകനോട് ഇന്നലെ മട്ടന്‍ വാങ്ങി നല്‍കാന്‍ ഹമീദ് ആവശ്യപ്പെട്ടെങ്കിലും മകന്‍ അതിന് തയാറായിരുന്നില്ല. ജയിലില്‍ മട്ടന്‍ ലഭിക്കുമെന്നതിനാലാണ് കൊലപാതകം നടത്തിയതെന്നും ഹമീദ് പൊലീസിനോട് പറഞ്ഞു. ഹമീദിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു. പ്രതി ഹമീദ് കുറ്റം സമ്മതിച്ചതായി എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത. കേസില്‍ ശക്തമായ തെളിവുകളും സാക്ഷികളുമുണ്ടെന്നും ഒരു കാരണവശാലും പ്രതി രക്ഷപ്പെടില്ലെന്നും…

Read More

വനിതാ ഡോക്ടറുടെ പരാതിയിൽ മലയിൻകീഴ് എസ്എച്ച്ഒക്കെതിരെ ബലാത്സംഗത്തിന് കേസ്‌

  തിരുവനന്തപുരം: വനിതാ ഡോക്ടറുടെ പരാതിൽ മലയിൻകീഴ് എസ്എച്ച്ഒ സൈജുവിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിദേശത്ത് നിന്നെത്തിയ ഡോക്ടർ കുടുംബസംബന്ധമായ പ്രശ്‌നത്തിന് പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇരുവരും പരിചയത്തിലായത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കവേ സൈജു ബലപ്രയോഗത്തിലൂടെ തന്നെ പീഡിപ്പിച്ചെന്നും യുവതി പറയുന്നു. സൈജു ഇടപെട്ട് തന്റെ ബാങ്കിലെ നിക്ഷേപം മറ്റൊരു ബാങ്കിലേക്ക് ഇട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു. പരാതി വന്നതിന് പിന്നാലെ സൈജു അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.

Read More

ചീനിക്കുഴി കൂട്ടക്കൊലപാതകം; പെട്രോൾ കടയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി

  തൊടുപുഴ ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച പെട്രോൾ സമീപത്തെ കടയിൽ നിന്ന് മോഷ്ടിച്ചതെന്ന് പ്രതി ഹമീദ്. ഈ പ്രദേശത്ത് പെട്രോൾ പമ്പില്ലാത്തതിനാൽ കടകളിൽ പെട്രോൾ വാങ്ങി സൂക്ഷിക്കാറുണ്ട്. കൊല്ലപ്പെട്ട ഫൈസലിന്റെ കടയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ തന്നെയാണ് ഹമീദ് മോഷ്ടിച്ചതെന്നും സംശയമുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് തൊടുപൂഴ ചീനിക്കുഴി ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്‌റ, അസ്‌ന എന്നിവരെ പിതാവായ ഹമീദ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതുമായി ബന്ധപ്പെട്ട് ഹമീദും മക്കളുമായി തർക്കം നിലനിന്നിരുന്നു….

Read More

കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം; ഗുരുതര വീഴ്ച്ചയെന്ന് മന്ത്രി പി. രാജീവ്

  കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് ​ഗുരുതരമായ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ്. നിലവിലെ വീഴ്ച്ച സംബന്ധിച്ച് ഡി.എം.ആർ.സിയുടെ അന്വേഷണം നടക്കുകയാണ്. മറ്റൊരു ഏജൻസി പരിശോധന നടത്തണമെന്ന ആവശ്യം സംസ്ഥാന സർക്കാർ പരി​ഗണിക്കും. കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ കഴിഞ്ഞ ദിവസം പ്രതികരണവുമായെത്തിയിരുന്നു. നിർമ്മാണത്തിൽ പിശക് പറ്റിയിട്ടുണ്ടെന്നും വീഴ്ച്ച ഡി.എം.ആർ.സി പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് പിശക് പറ്റിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നാണ് മെട്രോമാൻ പറയുന്നത്. കൊച്ചി…

Read More