എറണാകുളത്ത് മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവർന്ന കേസിൽ ക്ഷേത്രം പൂജാരി അറസ്റ്റിൽ. ഇടപ്പള്ളി മാതാരത് ക്ഷേത്രത്തിലെ തിരുവാഭരണമാണ് കവർന്നത്. കണ്ണൂർ അഴീക്കോട് സ്വദേശി അശ്വിനാണ് അറസ്റ്റിലായത്. 25 ഗ്രാം തൂക്കം വരുന്ന തിരുവാഭരണമാണ് അശ്വിൻ കവർന്നത്. പൂജാരിക്കെതിരെ ക്ഷേത്രം ഭാരവാഹികളും പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.