കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപു മരിച്ച കേസിൽ പ്രതികളായ സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. തൃശൂർ പ്രിൻസിപ്പൽ കോടതിയാണ് ജാമ്യഹർജി തള്ളിയത്. അബ്ദു റഹ്മാൻ, അസീസ്, സൈനുദ്ദീൻ, ബഷീർ, എന്നിവരാണ് പ്രതികൾ. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച്ച വാദം പൂർത്തിയായിരുന്നു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരുന്നു നേരത്തെ കേസ് പരിഗണിച്ചിരിക്കുന്നത്. പട്ടികജാതി/ വർഗ പീഡനം തടയൽ നിയമപ്രകാരമപള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ കോടതി വീഴ്ച്ച വരുത്തിയതായി ഹൈക്കോടതി കണ്ടെത്തിയതോടെയാണ് കേസ് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലക്കേ് മാറ്റിയത്.