കൊല്ലം പുത്തൂരിൽ പത്താം ക്ലാസ് വിദ്യാർഥിനി മാതാപിതാക്കളുടെ കൺമുന്നിൽ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. സുഹൃത്തുക്കൾക്കൊപ്പം സ്‌കൂളിന് പുറത്തുപോയ കാര്യം വീട്ടിലറിഞ്ഞതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ. പവിത്രേശ്വരം കെഎൻഎംഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നീലിമയാണ് മരിച്ചത്.
ഇന്നലെ വാർഷിക ദിനമായതിനാൽ പത്താം ക്ലാസ് വിദ്യാർഥികൾ സ്‌കൂളിലേക്ക് എത്തേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ നീലിമ പതിവ് പോലെ വീട്ടിൽ നിന്നിറങ്ങി. സ്‌കൂളിന് സമീപത്തെ ക്ഷേത്ര പരിസരത്ത് നീലിമ അടക്കം ചില കുട്ടികൾ നിൽക്കുന്നത് നാട്ടുകാർ കാണുകയും ഇവർ സ്‌കൂളിൽ വിവരം അറിയിക്കുകയുമായിരുന്നു
സ്‌കൂൾ അധികൃതരെത്തി കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടുപോകുകയും മാതാപിതാക്കളെ വിവരം അറിയിച്ച് കുട്ടികളെ കൂടെ വിടുകയും ചെയ്തു. വീട്ടിലേക്ക് പോകുന്ന വഴിയാണ് ബന്ധുവീടിന് മുന്നിലെ ആൾമറയില്ലാത്ത കിണറിലേക്ക് കുട്ടി ചാടിയത്.