രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില ഉയർന്നു. പെട്രോൾ ലിറ്ററിന് 90 പൈസയും ഡീസൽ ലിറ്ററിന് 84 പൈസയുമാണ് വർധിച്ചത്. രണ്ട് ദിവസം കൊണ്ട് പെട്രോളിന് 1.78 രൂപയും ഡീസലിന് 1.69 രൂപയും വർധിച്ചു.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 108.35 രൂപയും ഡീസലിന് 95.38 രൂപയുമായി. ഇന്നലെ പെട്രോളിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിപ്പിച്ചത്. ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനും ഇന്നലെ വില ഉയർത്തിയിരുന്നു. 50 രൂപയാണ് സിലിണ്ടറിന് വർധിപ്പിച്ചത്
ഒറ്റയടിക്ക് വില കൂട്ടാതെ ഓരോ ദിവസവും പതിയെ വില കൂട്ടി വരുന്ന നീക്കമാണ് പെട്രോൾ കമ്പനികൾ സ്വീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ വില വർധനവുണ്ടാകുമെന്നാണ് അറിയുന്നത്.