ആരാണ് ആ മാഡം: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും. സാക്ഷി മൊഴികളിലുള്ള മാഡം കാവ്യ മാധവനാണോ എന്ന് കണ്ടെത്തുന്നതിനാണ് അന്വേഷണ സംഘത്തിന്റെ നടപടി. ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെ കാവ്യ മാധവനും അന്വേഷണ സംഘം നോട്ടീസ് നൽകും കേസിൽ ഒരു മാഡം ഉൾപ്പെട്ടതായി മുഖ്യപ്രതി പൾസർ സുനിയാണ് ആദ്യം വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം പോലീസ് പിടിയിലാകുന്നതിന് മുമ്പ് മാഡത്തിന് കൈമാറിയെന്നായിരുന്നു മൊഴി. എന്നാൽ മാഡത്തിനുള്ള പങ്കിൽ തെളിവുകൾ ലഭിക്കാത്തതിനാൽ…
