കെ റെയിൽ പ്രതിഷേധം: ഭൂമി നഷ്ടപ്പെടുന്നവർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് എ കെ ബാലൻ

  കെ റെയിലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ഭൂമി നഷ്ടപ്പെടുന്നവർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. അവരുടെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാൽ ഭൂമി വിട്ടുകിട്ടും. കീഴാറ്റൂരിൽ സമരം നടത്തിയവരൊക്കെ ഇപ്പോൾ പാർട്ടിക്കൊപ്പമാണ്കരട് നയരേഖയുടെ കാര്യത്തിൽ പാർട്ടിക്ക് കടുംപിടിത്തമില്ല. മുന്നണിയിലും കീഴ് ഘടകങ്ങളിലും ചർച്ച നടത്തി ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും എ കെ ബാലൻ പറഞ്ഞു.  

Read More

ചീനിക്കുഴി കൊലപാതകം; മട്ടന്‍ വാങ്ങി നല്‍കാത്തതിലെ പ്രതികാരമെന്ന് പ്രതി ഹമീദ്

  ഇടുക്കി തൊടുപുഴ ചീനിക്കുഴിയില്‍ നാലംഗ കുടുംബത്തെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തിന്‌ പിന്നില്‍ മട്ടന്‍ വാങ്ങാന്‍ നല്‍കാത്തതിലെ പ്രതികാരമാണെന്ന് പ്രതി ഹമീദ്. മകനോട് ഇന്നലെ മട്ടന്‍ വാങ്ങി നല്‍കാന്‍ ഹമീദ് ആവശ്യപ്പെട്ടെങ്കിലും മകന്‍ അതിന് തയാറായിരുന്നില്ല. ജയിലില്‍ മട്ടന്‍ ലഭിക്കുമെന്നതിനാലാണ് കൊലപാതകം നടത്തിയതെന്നും ഹമീദ് പൊലീസിനോട് പറഞ്ഞു. ഹമീദിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു. പ്രതി ഹമീദ് കുറ്റം സമ്മതിച്ചതായി എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത. കേസില്‍ ശക്തമായ തെളിവുകളും സാക്ഷികളുമുണ്ടെന്നും ഒരു കാരണവശാലും പ്രതി രക്ഷപ്പെടില്ലെന്നും…

Read More

വനിതാ ഡോക്ടറുടെ പരാതിയിൽ മലയിൻകീഴ് എസ്എച്ച്ഒക്കെതിരെ ബലാത്സംഗത്തിന് കേസ്‌

  തിരുവനന്തപുരം: വനിതാ ഡോക്ടറുടെ പരാതിൽ മലയിൻകീഴ് എസ്എച്ച്ഒ സൈജുവിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിദേശത്ത് നിന്നെത്തിയ ഡോക്ടർ കുടുംബസംബന്ധമായ പ്രശ്‌നത്തിന് പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇരുവരും പരിചയത്തിലായത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കവേ സൈജു ബലപ്രയോഗത്തിലൂടെ തന്നെ പീഡിപ്പിച്ചെന്നും യുവതി പറയുന്നു. സൈജു ഇടപെട്ട് തന്റെ ബാങ്കിലെ നിക്ഷേപം മറ്റൊരു ബാങ്കിലേക്ക് ഇട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു. പരാതി വന്നതിന് പിന്നാലെ സൈജു അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.

Read More

ചീനിക്കുഴി കൂട്ടക്കൊലപാതകം; പെട്രോൾ കടയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി

  തൊടുപുഴ ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച പെട്രോൾ സമീപത്തെ കടയിൽ നിന്ന് മോഷ്ടിച്ചതെന്ന് പ്രതി ഹമീദ്. ഈ പ്രദേശത്ത് പെട്രോൾ പമ്പില്ലാത്തതിനാൽ കടകളിൽ പെട്രോൾ വാങ്ങി സൂക്ഷിക്കാറുണ്ട്. കൊല്ലപ്പെട്ട ഫൈസലിന്റെ കടയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ തന്നെയാണ് ഹമീദ് മോഷ്ടിച്ചതെന്നും സംശയമുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് തൊടുപൂഴ ചീനിക്കുഴി ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്‌റ, അസ്‌ന എന്നിവരെ പിതാവായ ഹമീദ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതുമായി ബന്ധപ്പെട്ട് ഹമീദും മക്കളുമായി തർക്കം നിലനിന്നിരുന്നു….

Read More

കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം; ഗുരുതര വീഴ്ച്ചയെന്ന് മന്ത്രി പി. രാജീവ്

  കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് ​ഗുരുതരമായ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ്. നിലവിലെ വീഴ്ച്ച സംബന്ധിച്ച് ഡി.എം.ആർ.സിയുടെ അന്വേഷണം നടക്കുകയാണ്. മറ്റൊരു ഏജൻസി പരിശോധന നടത്തണമെന്ന ആവശ്യം സംസ്ഥാന സർക്കാർ പരി​ഗണിക്കും. കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ കഴിഞ്ഞ ദിവസം പ്രതികരണവുമായെത്തിയിരുന്നു. നിർമ്മാണത്തിൽ പിശക് പറ്റിയിട്ടുണ്ടെന്നും വീഴ്ച്ച ഡി.എം.ആർ.സി പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് പിശക് പറ്റിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നാണ് മെട്രോമാൻ പറയുന്നത്. കൊച്ചി…

Read More

ഭർത്താവ് തൂങ്ങിമരിച്ചു; സംഭവസ്ഥലത്തേക്ക് പോയ യുവതിയും സഹോദരിയും കാറിടിച്ച് മരിച്ചു

  ഭർത്താവ് തൂങ്ങിമരിച്ച വിവരം അറിഞ്ഞ് സംഭവസ്ഥലത്തേക്ക് പോയ യുവതിയും സഹോദരിയും കാറിടിച്ച് മരിച്ചു. വാഴമുട്ടം തിരുവല്ലം ബൈപ്പാസിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് പനത്തുറ ജി ജി കോളനിയിൽ താമസിക്കുന്ന ഐശ്വര്യ, ഇവരുടെ സഹോദരി ശാരിമോൾ എന്നിവർ മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കാറിടിച്ച് റോഡിൽ തെറിച്ചുവീണ ഇവരെ നാട്ടുകാരും ഹൈവേ പോലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐശ്വര്യ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചു. ശാരിമോൾ ചികിത്സക്കിടെ അർധരാത്രിയോടെയാണ് മരിച്ചത്. ഐശ്വര്യയുടെ ഭർത്താവ് നെടുമങ്ങാടാണ് താമസം. ഇയാൾ…

Read More

ഐഎസ്എൽ ഫൈനലിന് ബൈക്കിൽ ഗോവയിലേക്ക് പോയ മലപ്പുറം സ്വദേശികൾ ലോറിയിടിച്ച് മരിച്ചു

  ഐഎസ്എൽ ഫൈനൽ കാണുന്നതിനായി ഗോവയിലേക്ക് ബൈക്കിൽ പോയ യുവാക്കൾ ലോറിയിടിച്ച് മരിച്ചു. മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് മരിച്ചത്. കാസർകോട് ഉദുമക്ക് സമീപം പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു ഹൈദരാബാദ് എഫ് സി താരം അബ്ദുൽ റബീഹിന്റെ ബന്ധുക്കളാണ് ഇവരെന്ന് സൂചനയുണ്ട്. അപകട ശേഷം പോലീസ് ഇവരുടെ ഫോണിൽ നിന്ന് ബന്ധുക്കളെ ബന്ധപ്പെട്ടതോടെയാണ് വിവരങ്ങൾ ലഭിച്ചത്.

Read More

മലപ്പുറത്ത് സെവൻസ് ഫുട്‌ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നുവീണു; നൂറോളം പേർക്ക് പരുക്ക്

മലപ്പുറം പൂങ്ങോട് ഫുട്‌ബോൾ ഗ്യാലറി തകർന്നുവീണ് നൂറോളം പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ആറായിരത്തോളം പേരാണ് മത്സരം കാണാൻ ഗ്യാലറിയിലുണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റവരെ നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പൂങ്ങോട് ഫ്രണ്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഫുട്‌ബോൾ മത്സരത്തിനിടെയാണ് അപകടം. ഒരുമാസമായി നടന്നുവരുന്ന ടൂർണമെന്റിന്റെ ഫൈനലായിരുന്നു ശനിയാഴ്ച. നൂറ് രൂപയാണ് ടിക്കറ്റ് നിരക്കുണ്ടായിരുന്നത്. മുളയും കവുങ്ങും കൊണ്ട് താത്കാലികമായി കെട്ടിയ ഗ്യാലറിയിൽ ആളുകൾ…

Read More

ഈ മാസം 24 മുതല്‍ സ്വകാര്യ ബസ് സമരം സമരം ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട്

  തൃശൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 24 മുതല്‍ അനശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തുമെന്ന് ബസ് ഓപറേറ്റേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. മിനിമം ചാര്‍ജ് 12 രൂപയും കിലോമീറ്റര്‍ ചാര്‍ജ് 1.10 രൂപയും ആക്കുക, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറു രൂപയാക്കുക, രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെയും പൊതു അവധി ദിനങ്ങളിലും യാത്രനിരക്കിന്റെ 50 ശതമാനം അധിക നിരക്ക് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നിലവില്‍ മൂന്നുമാസം കൂടുമ്പോള്‍ അടക്കുന്ന…

Read More

ലോറി പണിമുടക്ക്; സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഇന്ധന വിതരണം തടസപ്പെട്ടേക്കും

  കൊച്ചി: ലോറി ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ധന വിതരണം തടസപ്പെടാന്‍ സാധ്യത. ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ സര്‍വീസ് നിര്‍ത്തിവെക്കാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചതാണ് പ്രതിസന്ധിക്ക് കാരണം. അറുന്നൂറോളം ലോറികള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാണ് ലോറി ഉടമകളുടെ ആവശ്യം.

Read More