മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരം വെമ്പായത്തെ വീട്ടിൽ പുലർച്ചെയോടെയാണ് അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ അഞ്ച് വർഷമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു
രാജ്യസഭാംഗമായും എംഎൽഎയായും പ്രവർത്തിച്ചിട്ടുണ്ട്. എ കെ ആന്റണിക്ക് മുഖ്യമന്ത്രിയാകാൻ എംഎൽഎ സ്ഥാനം രാജിവെച്ചത് ബഷീറാണ്. 1977ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിൽ എത്തുന്നത്. 31ാം വയസ്സിൽ രാജ്യസഭാംഗമായി
ചിറയിൻകീഴ് നിന്ന് രണ്ട് തവണ ലോക്‌സഭാംഗമായി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസി വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.