ഉത്തരവാദിത്തപ്പെട്ടവർ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം പഴി ചാരരുത്: രമേശ് ചെന്നിത്തല
ഉത്തരവാദിത്വപ്പെട്ട നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം പഴി ചാരുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തരം പ്രസ്താവനകൾ അവസാനിപ്പിക്കണം. ജെബി മേത്തർ നാമനിർദേശ പത്രിക നൽകുന്നതോടെ വിവാദങ്ങൾ അവസാനിക്കും. ഘടകകക്ഷികൾ തീരുമാനത്തെ അംഗീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ഞങ്ങളൊക്കെ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞുവെന്നത് ശരിയാണ്. പക്ഷേ ഹൈക്കമാൻഡ് ഒരു പേര് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ വിവാദങ്ങളില്ല. എല്ലാവരും അത് അംഗീകരിക്കുകയാണ്. ജെബി മേത്തർ നോമിനേഷൻ നൽകുകയാണ്. ഹൈക്കമാൻഡ് തീരുമാനിച്ച സ്ഥാനാർഥിക്ക് എല്ലാവരും…