മിനിമം വേതനം പുതുക്കണം; സെക്രട്ടറിയേറ്റിലേക്ക് ഫാർമസിസ്റ്റുകളുടെ ഉജ്വല മാർച്ച്

 

തിരുവനന്തപുരം: സർക്കാരിതര മേഖലയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളുടെ സംഘടനയായ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ ) സംസ്ഥാന കമ്മറ്റിയുടെ അഭിമുഖ്യത്തിൽ  ഫാർമസിസ്റ്റുകൾ സെകട്ടറിയേറ്റ് മാർച്ചും , ധർണ്ണയും നടത്തി

മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, ക്ഷേമനിധിയും, പെൻഷനും കാലോചിതമായി പരിഷ്കരിക്കുക, ഫാർമസിസ്റ്റ് പി എസ് സി ലീസ്റ്റിൽ നിന്നുള്ള നിയമനം ത്വരിതപ്പെടുത്തുക, സ്വകാര്യ ഫാർമസിസ്റ്റുമാരെ ഇ എസ് ഐ പരിധിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് സമരപരിപാടി സംഘടിപ്പിച്ചത്.

സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഷോപ്പ്സ് ആന്റ്  കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: പി.സജി, എൻ ജി ഒ യൂനിയൻ സംസ്ഥാന ട്രഷറർ നിമൽരാജ്, ഐഎൻടിയുസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ,ബി എം എസ് ജില്ലാ സെക്രട്ടറി കെ.ജയകുമാർ , കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിൽ പ്രസിഡന്റ് ഒ.സി. നവീൻചന്ദ് , കൗൺസിൽ അംഗം വി.ജെ. റിയാസ്, കെ.ടി.വി.രവീന്ദ്രൻ, ബിജുലാൽ.പി എന്നിവർ സംസാരിച്ചു.

അസോസിയേഷൻ   ജനറൽ സെക്രട്ടറി കെ.പി.സണ്ണി സ്വാഗതം പറഞ്ഞു ,സംസ്ഥാന പ്രസിഡന്റ് പി.ജെ. അൻസാരി അദ്ധ്യക്ഷനായി

മാർച്ചിന്ന് സംസ്ഥാന ഭാരവാഹികളായ ടി.ആർ. ദിലീപ് കുമാർ , ചെറുന്നിയൂർ രാജീവ്, പി. പ്രിയംവദ, ടി. ഷുഹൈബ്, എൽസൻ പോൾ, ടി. നവജി , കെ. ലീന എന്നിവർ നേതൃത്വം നൽകി.