ആരാണ് ആ മാഡം: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും. സാക്ഷി മൊഴികളിലുള്ള മാഡം കാവ്യ മാധവനാണോ എന്ന് കണ്ടെത്തുന്നതിനാണ് അന്വേഷണ സംഘത്തിന്റെ നടപടി. ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെ കാവ്യ മാധവനും അന്വേഷണ സംഘം നോട്ടീസ് നൽകും

കേസിൽ ഒരു മാഡം ഉൾപ്പെട്ടതായി മുഖ്യപ്രതി പൾസർ സുനിയാണ് ആദ്യം വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം പോലീസ് പിടിയിലാകുന്നതിന് മുമ്പ് മാഡത്തിന് കൈമാറിയെന്നായിരുന്നു മൊഴി. എന്നാൽ മാഡത്തിനുള്ള പങ്കിൽ തെളിവുകൾ ലഭിക്കാത്തതിനാൽ പോലീസിന് മുന്നോട്ടുപോകാനായില്ല. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് അന്വേഷണം കാവ്യ മാധവനിലേക്ക് എത്തിച്ചേരുന്നത്

 

കേസിലെ വിഐപിയായ ശരത്തിനെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം നേരം ചോദ്യം ചെയ്തിരുന്നു. ശരത്തിൽ നിന്നാണ് മാഡത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. ദൃശ്യങ്ങൾ ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ദൃശ്യങ്ങൾ കണ്ട ശേഷം ടാബ് കൊടുത്തുവിട്ടത് കാവ്യയുടെ കൈയ്യിലാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.