പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കില്ല; പന്നിയങ്കര ടോൾ പ്ലാസ സമരം അവസാനിപ്പിച്ചു ​​​​​​​

 

പാലക്കാട് പന്നിയങ്കര ടോൾ ഗേറ്റിലെ സമരം അവസാനിപ്പിച്ചു. തദ്ദേശവാസികളിൽ നിന്ന് തത്കാലം ടോൾ പിരിക്കില്ലെന്ന് കരാർ കമ്പനി ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പ്രദേശവാസികൾക്ക് നൽകിയ സൗജന്യ യാത്ര നിർത്തലാക്കിയ കരാർ കമ്പനി ഇന്ന് മുതൽ എല്ലാവരും ടോൾ നൽകണമെന്ന നിലപാടിലായിരുന്നു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ ബസുടമകൾ എന്നിവർ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്നുവെങ്കിലും തീരുമാനമായിരുന്നില്ല. രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കാമെന്നാണ് ടോൾ കമ്പനി അറിയിച്ചത്. എന്നാൽ ഇന്ന് മുതൽ ടോൾ പിരിക്കാൻ തീരുമാനിക്കുകയായിരുന്നു

ബസുകൾക്കും ടിപ്പർ ലോറികൾക്കും ഇളവ് നൽകില്ലെന്ന നിലപാടിലായിരുന്നു കരാർ കമ്പനി. ടിപ്പർ ലോറികളും ടോൾ പ്ലാസയിൽ നിർത്തിയിട്ട് പ്രതിഷേധിച്ചു. ഒരു തവണ കടന്നുപോകുന്നതിന് 650 രൂപ നൽകാനാകില്ലെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്.