റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവർത്തക ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ

 

അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ മലയാളി മാധ്യമപ്രവർത്തക ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ. ബംഗളൂരു റോയിട്ടേഴ്‌സ് ഓഫീസിലെ സബ് എഡിറ്ററായ ശ്രുതിയാണ്(28) മരിച്ചത്. കാസർകോട് വിദ്യാനഗർ ചാല റോഡ് സ്വദേശിയാണ് ശ്രുതി.

ബംഗളൂരു നല്ലുറഹള്ളി മെഫയറിലെ അപ്പാർട്ട്‌മെന്റിലാണ് ശ്രുതിയും ഭർത്താവ് അനീഷും താമസിച്ചിരുന്നത്. അനീഷ് തളിപറമ്പ് ചുഴലിയിലുള്ള വീട്ടിലേക്ക് വന്ന ദിവസമാണ് ശ്രുതി തൂങ്ങിമരിച്ചത്. നാട്ടിൽ നിന്ന് അമ്മ ഫോൺ ചെയ്തിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ശ്രുതിയുടെ സഹോദരൻ നിശാന്ത് ബംഗളൂരുവിൽ എൻജിനീയറാണ്. ഇയാൾ അപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റിയെ വിളിക്കുകയും സെക്യൂരിറ്റി മുറിയിലെത്തി പരിശോധന നടത്തുകയുമായിരുന്നു. ശ്രുതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്.