സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു; ജനം വലഞ്ഞു

 

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. സ്വകാര്യ ബസുകളെ ഏറെ ആശ്രയിക്കുന്ന മലബാർ മേഖലയിലും മധ്യകേരളത്തിലും ജനങ്ങൾ ബസ് കിട്ടാതെ വലയുകയാണ്. കെ എസ് ആർ ടി സി കൂടുതൽ സർവീസുകൾ നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വലിയ തോതിൽ സർവീസ് തുടങ്ങിയിട്ടില്ല

ഒന്ന് മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളെയും സമരം ബാധിച്ചിട്ടുണ്ട്. നിരക്ക് വർധന സംബന്ധിച്ച് ഈ മാസം അവസാനത്തോടെ മാത്രമേ തീരുമാനമാകൂവെന്നാണ് അറിയുന്നത്. 30ന് ചേരുന്ന എൽഡിഎഫ് യോഗമാകും ഇതുസംബന്ധിച്ച തീരുമാനമെടുക്കുക.

അതേസമയം തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങിയിട്ടില്ല. ഉടമസ്ഥർ പറഞ്ഞതിനാൽ ബസുകൾ ഓടിക്കുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. മിനിമം ചാർജ് 12 രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ ആയി ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയവയാണ് ബസുടമകൾ ആവശ്യപ്പെടുന്നത്.