Headlines

9 വയസ്സുള്ള ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറത്ത് 55കാരൻ പിടിയിൽ

മലപ്പുറം പാണ്ടിക്കാട് ഒമ്പത് വയസ്സുള്ള ആദിവാസി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 55കാരൻ അറസ്റ്റിൽ. പാണ്ടിക്കാട് ചെമ്പ്രശ്ശേരി കക്കാടമ്മൽ സ്വദേശി അബ്ദുൽ ജബ്ബാറാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം പുളിവെണ്ട നൽകാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ വീട്ടിലെത്തിച്ചത്. ഇതിന് ശേഷം പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടുകാരോട് കുട്ടി പറഞ്ഞെങ്കിലും പ്രതിയുടെ സ്വാധീനം ഭയന്ന് പുറത്ത് അറിയിച്ചിരുന്നില്ല. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോക്‌സോ, എസ് സി, എസ് ടി വകുപ്പുകൾ പ്രകാരമാണ്…

Read More

ഹമീദ് വീടിന് തീയിട്ടത് മകനെയും കുടുംബത്തെയും കൊല്ലാനുറപ്പിച്ച്; വീട് പുറത്തുനിന്ന് പൂട്ടി, വെള്ളം തുറന്നുവിട്ടു

തൊടുപുഴക്ക് സമീപം ചീനക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രൊളൊഴിച്ച് തീ കൊളുത്തി പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലാനുറപ്പിച്ച് തന്നെയാണ് ഹമീദ് വീടിന് തീയിട്ടത്. മകൻ അബ്ദുൽ ഫൈസൽ, ഫൈസലിന്റെ ഭായ് ഷീബ, മക്കളായ മെഹർ(16), അഫ്‌സാറ(14) എന്നിവരാണ് കൊല്ലപ്പെട്ടത് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കിടന്നുറങ്ങുകയായിരുന്ന നാല് പേരുടെയും ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഹമീദ് വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടുകയും വീട്ടിലെയും സമീപ വീട്ടുകളിലെയും വൈദ്യുതി, വെള്ളം കണക്ഷനുകൾ വിച്ഛേദിക്കുകയും ചെയ്തിരുന്നു…

Read More

കെ റെയിൽ വിരുദ്ധ സമരം ശക്തമാക്കാൻ യുഡിഎഫ്; ജനസദസ്സുകൾക്ക് ഇന്ന് തുടക്കം

കെ റെയിൽ കടന്നുപോകുന്ന വില്ലേജുകളിൽ യുഡിഎഫിന്റെ പ്രതിഷേധ ജനസദസ്സുകൾക്ക് ഇന്ന് തുടക്കം. സംസ്ഥാന തല ഉദ്ഘാടനം വൈകുന്നേം മൂന്ന് മണിക്ക് ചെങ്ങന്നൂർ മുളക്കുഴിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും

Read More

കളമശ്ശേരി മണ്ണിടിച്ചിൽ: എ ഡി എമ്മിന്റെ നേതൃത്വത്തിൽ അന്വേഷണം ഇന്നാരംഭിക്കും

  കളമശ്ശേരി കിൻഫ്ര പാർക്കിലെ നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് വീണ് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം തുടങ്ങും. നിർമാണ പ്രവർത്തനത്തിൽ സുരക്ഷാ വീഴ്ചയുണ്ടോയെന്നാണ് പരിശോധിക്കുക. അപകടത്തിൽ മരിച്ച നാല് പേരുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും കുന്ന് നികത്തിയ മണ്ണാണ് പ്രദേശത്തുണ്ടായിരുന്നത്. മണ്ണിന് ബലം കുറവായിരുന്നുവെന്നും ജോലിയെടുക്കാനുള്ള ബുദ്ധിമുട്ട് കോൺട്രാക്ടറെ അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നുമാണ് തൊഴിലാളികളുടെ ആക്ഷേപം. ഇതടക്കം എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും അഗ്നിശമന സേനയിലെയും റവന്യു വകുപ്പിലെയും പോലീസിന്റെയും…

Read More

റിഫ മെഹ്നുവിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പരാതി നൽകി

  വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് റാഷിദ് കോഴിക്കോട് എസ് പിക്ക് പരാതി നൽകി. ദുബൈയിലെ താമസ സ്ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാർച്ച് ഒന്നിനാണ് സംഭവം. ദുബൈ ജാഫിലിയിലെ ഫ്‌ളാറ്റിൽ ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം താമസിക്കുകയായിരുന്നു റിഫ. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയി തിരികെ എത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇരുവർക്കും രണ്ട് വയസ്സുള്ള മകനുണ്ട്.

Read More

കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയായി ജെബി മേത്തറിനെ തീരുമാനിച്ചു

കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിച്ചു. കേരളത്തിൽ ജയസാധ്യതയുള്ള സീറ്റിൽ ജെബി മേത്തർ മത്സരിക്കും. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം. അസമിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ബിപുൻ റവയെയും പ്രഖ്യാപിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണ് ജെബി മേത്തർ. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം ലിജുവിനെ സ്ഥാനാർഥിയാക്കാനായി ശ്രമിച്ചിരുന്നുവെങ്കിലും ഇത് നടന്നില്ല. മുസ്ലിം, വനിത തുടങ്ങിയ പരിഗണനകൾ ജെബി മേത്തറിന് അനുകൂലമായി. കെ സി വേണുഗോപാലാണ് ജെബി മേത്തറിനായി സമ്മർദം ചെലുത്തിയതെന്നാണ് സൂചന 1980ന്…

Read More

ഇടുക്കി ചീനിക്കുഴിയിൽ പിതാവ് മകനെയും കുടുംബത്തെയും പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്നു

ഇടുക്കി തൊടുപുഴക്ക് സമീപമുള്ള ചീനിക്കുഴിയിൽ അച്ഛൻ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്‌റ, അസ്‌ന എന്നിവരാണ് മരിച്ചത്. ഫൈസലിന്റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് കൊലപാതകം നടത്തിയത് കുടുംബ വഴക്കിനെ തുടർന്ന് വീടിന് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഹമീദ് തന്നെ അയൽ വീട്ടിലെത്തി കൃത്യം നടത്തിയ കാര്യം അറിയിച്ചത്. തുടർന്ന് അയൽവാസികൾ പോലീസിൽ വിവരം അറിയിച്ചു. കൃത്യമായ പ്ലാനിംഗോടെയാണ് ഇയാൾ കൃത്യം…

Read More

കളമശ്ശേരിയില്‍ മണ്ണിടിച്ചില്‍; മരണം നാലായി: ഒരാള്‍ക്കായി തിരച്ചില്‍

  കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക് സിറ്റിയില്‍ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു. ഫൈജുല്‍, കൂടൂസ്, നൗജേഷ്, നൂറാമിന്‍ എന്നീ ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നാണ് വിവരം. ഇലക്‌ട്രോണിക് സിറ്റിനിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിനുള്ളില്‍ നിന്നും ആദ്യം രക്ഷപ്പെടുത്തിയ രണ്ട് പേരുടെ നില തൃപ്തികരമാണ്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴ് തൊഴിലാളികളാണ് മണ്ണിനടിയില്‍ കുടുങ്ങിയതെന്നാണ് വിവരം. ഇതില്‍ ആറു പേരെ പുറത്തെടുത്തു. ഒരാള്‍ക്കായി തിരച്ചിലില്‍…

Read More

ലോ കോളജ് സംഘർഷം: വിദ്യാർഥിനിയെ വലിച്ചിഴച്ചത് അപലപനീയം, നടപടിയെടുക്കുമെന്ന് സച്ചിൻ ദേവ്

  തിരുവനന്തപുരം ലോ കോളജ് സംഘർഷത്തിൽ വിശദീകരണവുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. കെ എസ് യു ബോധപൂർവം പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുകയാണ്. എന്നാലും സംഘർഷത്തോട് യോജിക്കാനാകില്ല. പോലീസ് ശരിയായ അന്വേഷണം നടത്തണം. ലോ കോളജിൽ പെൺകുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയമാണ്. അതിൽ എസ് എഫ് ഐ പ്രവർത്തകരുണ്ടെങ്കിൽ നടപടിയെടുക്കും. എന്നാൽ അവർ എസ് എഫ് ഐ പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന്റെ ഭാഗമാണ് സംഘർഷമുണ്ടായതെന്നും സച്ചിൻ ദേവ് പറഞ്ഞു സംഘർഷത്തിൽ ഇരു സംഘടനകളുടെയും…

Read More

കളമശ്ശേരിയിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു; മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു

  കളമശ്ശേരിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ നിർമാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് വൻ അപകടം. ഏഴ് അതിഥി തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി. ഇതിൽ മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാൾ മണ്ണിനടിയിൽ തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു നിർമാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികൾക്ക് ദേഹത്തേക്ക് വീഴുകയായിരുന്നു. വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുള്ളതിനാൽ വലിയ കരുതലോടെയാണ് രക്ഷാപ്രവർത്തനം തുടരുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്….

Read More