ഇന്ധനവില വർധനവിന് പിന്നാലെ രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വിലയും കൂട്ടി

 

രാജ്യത്ത് നാല് മാസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വർധിപ്പിച്ചതിന് പിന്നാലെ ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വിലയും വർധിപ്പിച്ചു. സിലിണ്ടർ ഒന്നിന് 50 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 965 രൂപയായി. അഞ്ച് കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ വർധിപ്പിച്ച് 352 രൂപയിലെത്തി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ നേരത്തെ വർധനവ് വരുത്തിയിരുന്നു

പെട്രോൾ, ഡീസൽ വിലയും ഇന്ന് വർധിപ്പിച്ചിട്ടുണ്ട്. പെട്രോൾ ലിറ്ററിന് 87 പൈസ വർധിപ്പിച്ചപ്പോൾ ഡീസൽ ലിറ്ററിന് 85 രൂപയാണ് കൂട്ടിയത്.