Headlines

കാസര്‍ഗോഡ് തെളിവെടുപ്പിനിടെ കടലില്‍ ചാടിയ പോക്‌സോ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍ഗോഡ്: തെളിവെടുപ്പിനിടെ കടലില്‍ ചാടിയ പോക്‌സോ കേസിലെ പ്രതിയുടെ മൃതദേഹം കണ്ടെത്തി. കുട്ലു സ്വദേശി മഹേഷിന്റെ മൃതദേഹമാണ് കര്‍ണാടകയിലെ കോട്ട പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്നുമാണ് കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. ജൂലൈ 22ന് കാസര്‍ഗോഡ് കസബ കടപ്പുറത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് മഹേഷ് കടലില്‍ ചാടിയത്. 15 ദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്താനായത്. വസ്ത്രങ്ങള്‍ പരിശോധിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മഹേഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസെടുത്തിരുന്നു. പ്രതികളെ ചോദ്യംചെയ്തപ്പോള്‍ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കസബ…

Read More

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 10 മുതൽ 20 ശതമാനം വരെ സീറ്റുകൾ കൂട്ടും. മലബാർ മേഖലയിൽ സ്കൂളുകളിൽ ആവശ്യാനുസരണം സീറ്റില്ലാത്തത് വിദ്യാർഥികളുടെ തുടർപഠനത്തിന് വെല്ലുവിളിയായിരുന്നു. അതേസമയം തെക്കൻ കേരളത്തിൽ നിരവധി സ്കൂളുകളിൽ സീറ്റ് ഒഴിഞ്ഞുകിടക്കുന്ന സാഹചര്യവുമുണ്ട്. പ്രവാസികൾക്ക് 5000 രൂപ ധനസഹായം നൽകുന്നതിന് നോർക്കയ്ക്ക് 50 കോടി രൂപ മന്ത്രിസഭ അനുവദിച്ചു. സഹകരണ വകുപ്പിലെ ഓഡിറ്റർമാരുടെ 75 താൽകാലിക തസ്തിക സ്ഥിരമാക്കി. 86 മുതലുള്ള തസ്തികളാണിവ….

Read More

ബാപ്പയും മകനും ഒരേ ദിവസം മരിച്ചു

കൊയിലാണ്ടി: ബാപ്പയും മകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒരേ ദിവസം മരിച്ചു. മൂടാടി ഹില്‍ ബസാര്‍ മടത്തു വീട്ടില്‍ അബ്ദുല്ല ഹാജി (100) മകന്‍ ഹമീദ് (63) എന്നിവരാണ് ഒരേ ദിവസം മരിച്ചത്. അബ്ദുല്ല ഹാജിയുടെ ഭാര്യ: ആമിന. മറ്റു മക്കള്‍: ഫാത്തിമ, ആയിഷ, അസൈനാര്‍ ,ഷക്കീല, ഖദീജ, സിദ്ധീഖ്, സമീറ. ഹമീദിന്റെ ഭാര്യ: ആമിന. മക്കള്‍: ഷഫീര്‍ (ഖത്തര്‍ ആര്‍ എസ് സി മുശൈരിബ് സെക്ടര്‍ ഫിനാന്‍സ് സെക്രട്ടറി) ഷംസീര്‍, ഷുഹൈബ്.

Read More

സബ് ട്രഷറി തട്ടിപ്പ് കേസ്: ഒന്നാം പ്രതി ബിജുലാൽ അറസ്റ്റിൽ

വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിലെ ഒന്നാം പ്രതി എം ആർ ബിജുലാൽ അറസ്റ്റിലായി. വഞ്ചിയൂർ കോടതിക്ക് പിന്നിലുള് അഭിഭാഷകന്റെ ഓഫീസിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. അതേസമയം ട്രഷറിയിൽ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നുഓൺലൈൻ റമ്മി കളിച്ചു കിട്ടിയ പണമാണ് അക്കൗണ്ടിലുള്ളതെന്നും ബിജുലാൽ പറഞ്ഞു പോലീസിൽ കീഴടങ്ങാനായാണ് ബിജുലാൽ അഭിഭാഷകന്റെ ഓഫീസിലെത്തിയത്. എന്നാൽ മാധ്യമങ്ങളുമായി സംസാരിക്കവെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർനെയിമും പാസ് വേഡും…

Read More

കണ്ണൂരില്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തിന് മുന്നിലേക്ക് കൂറ്റൻ മരം വീണു; വിശ്രമകേന്ദ്രം തകർന്നു

കണ്ണൂർ പാനൂർ കണ്ണങ്കോടുള്ള കുടുംബക്ഷേമ ഉപകേന്ദ്രത്തിന് മുറ്റത്തുള്ള മരം കടപുഴകി വീണു. മുറ്റത്ത് സ്ഥാപിച്ച വിശ്രമകേന്ദ്രം പൂർണമായും തകർന്നു. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കേന്ദ്രത്തിലെ താമസക്കാരായ നഴ്‌സ് സോബി മാത്യുവും കുടുംബവും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കനത്ത മഴയിലും കാറ്റിലുമായി പാനൂരിന്റെ കിഴക്കൻ മേഖലയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി തൂണുകൾ തകർന്നു. ഗതാഗതം തടസ്സപ്പെട്ടു. വള്ള്യായിയിൽ വീടിന് മുകളിൽ മരം വീണു. ചൊവ്വാഴ്ച രാത്രി എട്ട് മണിക്കും ബുധനാഴ്ച പുലർച്ചെ…

Read More

കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം: മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു, മലയോരത്ത് വൈദ്യുത ബന്ധം തകരാറിലായി

ചൊവ്വാഴ്ച ഉച്ച മുതൽ ബുധനാഴ്ച പുലർച്ചെ വരെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കണ്ണൂരിലെ ചെറുപുഴ, പെരിങ്ങോം വയക്കര പഞ്ചായത്തുകളിൽ വ്യാപകനാശം. വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണു വൈദ്യുതി ബന്ധം പൂർണമായി നിലച്ചു. മരങ്ങൾ ഒടിഞ്ഞുവീണ് പലയിടത്തും ഗതാഗതം സ്തംഭിച്ചു. പ്രാപ്പൊയിലിലും പരിസരങ്ങളിലും കാറ്റടിച്ച് വ്യാപകമായ തോതിൽ കൃഷിനാശവുമുണ്ടായി. മരങ്ങൾ വീണ് ചെറുപുഴ സബ്സ്റ്റേഷനിൽ നിന്നും വൈദ്യുതി വിതരണം ചെയ്യുന്ന 11 കെ.വി. ലൈനിലെ വൈദ്യുതി തൂണുകൾ കുണ്ടംതടത്തും, പാടിയോട്ടുചാൽ സെക്ഷനിലെ അരവഞ്ചാലിൽ എ.ബി സ്വിച്ച് ഉൾെപ്പടെ സ്ഥാപിച്ചിട്ടുള്ള ഡബിൾ…

Read More

വടക്കൻ ജില്ലകളിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; വയനാട് വീടിന് മുകളിൽ മരം വീണ് ആറ് വയസ്സുകാരി മരിച്ചു

വടക്കൻ കേരളത്തിൽ അതിശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ആരംഭിച്ച കാറ്റ് പുലർച്ചെ വരെ നീണ്ടുനിന്നു. വയനാട് തവിഞ്ഞാലിൽ വീടിന് മുകളിൽ മരം വീണ് ആറ് വയസ്സുകാരി മരിച്ചു. വാളാട് തോളക്കര കോളനിയിൽ ബാബുവിന്റെ മകൾ ജ്യോതികയാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലും പരക്കെ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പുതിയങ്ങാടി, ഈസ്റ്റ് ഹിൽ, കോവൂർ, മാളിക്കടവ് ഭാഗങ്ങളിലെല്ലാം മരം പൊട്ടിവീണു. ഗതാഗതവും വൈദ്യുതിബന്ധവും…

Read More

കൊവിഡ് മരണം വീണ്ടും; മരിച്ചത് മലപ്പുറം കോട്ടൂക്കര സ്വദേശി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് വീണ്ടും മരണം. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീൻ(75)ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗ ബാധിതനായിരുന്നു. സംസ്ഥാനത്തെ കൊവിഡ് വ്യാപനം രണ്ടാഴ്ചക്കുള്ളിൽ നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കർശന നിയന്ത്രണം നൽകിയിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർക്ക് നൽകിയ കത്തിലാണ് ഇക്കാര്യമുള്ളത്. ഉദ്യോഗസ്ഥ തലത്തിലുള്ള അലംഭാവം കൊവിഡ് വ്യാപനം രൂക്ഷമാക്കിയെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി കത്തയച്ചത്.

Read More

1083 കേസുകളിൽ 902 എണ്ണവും സമ്പർക്കത്തിലൂടെ; നാല് ജില്ലകളിൽ രോഗബാധിതരുടെ എണ്ണം നൂറിന് മുകളിൽ

സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ദിനംപ്രതി വൻവർധന. ഇന്ന് സ്ഥിരീകരിച്ച 1083 കേസുകളിൽ 902 എണ്ണവും സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. ഇതിൽ ഉറവിടം അറിയാത്ത 71 കേസുകളുമുണ്ട്. നാല് ജില്ലയിൽ ഇന്ന് നൂറിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നും രോഗികളുടെ എണ്ണം 200 കടന്നു. 242 പേർക്കാണ് ജില്ലയിൽ രോഗബാധ. എറണാകുളത്ത് 135 പേർക്കും മലപ്പുറത്ത് 131 പേർക്കും ആലപ്പുഴയിൽ 126 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരത്ത് 237 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളത്ത് 122…

Read More

കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും: മുഖ്യമന്ത്രി

സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട പൊതുമാനദണ്ഡം ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പുറപ്പെടുവിക്കും. ഓരോ വകുപ്പും അതിനനുയോജ്യമായ നടപടികള്‍ സ്വീകരിക്കണം. ‘വര്‍ക്ക് ഫ്രം ഹോം’ നടപ്പാക്കുമ്പോള്‍ കുടിശ്ശിക ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് മുന്‍ഗണന നല്‍കണം. ഫയല്‍ തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് സാഹചര്യത്തില്‍ ‘വര്‍ക്ക് ഫ്രം ഹോം’ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു….

Read More