Headlines

പുതുതായി 12 ഹോട്ട് സ്‌പോട്ടുകൾ; ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 511 ആയി

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കല്‍ (1), നടുവില്‍ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ (7), കീരമ്പാറ (11), പെരിങ്ങോട്ടൂര്‍ (13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ (4, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. Kerala പുതുതായി 12 ഹോട്ട് സ്‌പോട്ടുകൾ; ആകെ…

Read More

ഇന്ന് 1298 പേർക്ക് കൊവിഡ്, 1017 പേർക്ക് സമ്പർക്കത്തിലൂടെ; 800 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 46…

Read More

അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. 2020 ഓഗസ്റ്റ് 6 : ഇടുക്കി, വയനാട്. 2020 ഓഗസ്റ്റ് 7 : മലപ്പുറം. 2020 ഓഗസ്റ്റ് 8 : ഇടുക്കി. 2020 ഓഗസ്റ്റ് 9 : വയനാട്. എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ (Extremely Heavy)…

Read More

ആക്രി പെറുക്കിയും ചക്ക വിറ്റും ഡി.വൈ.എഫ്.ഐ സമാഹരിച്ചത് 11 കോടിയോളം രൂപ, ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

കൊവിഡ് ദുരിതാശ്വാസത്തിനും മഴക്കാല ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഡിവൈഎഫ്‌ഐ റീസൈക്കിൾ കേരള വഴി സമാഹരിച്ചത് 11 കോടിയോളം രൂപ. സംസ്ഥാന സെക്രട്ടറി എഎ റഹീമാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് റീസൈക്കിൾ കേരളക്ക് ലഭിച്ചതെന്ന് റഹീം വാർത്താ സമ്മേളനത്തിൽ അറിയിച്ചു 10,95,86,537 രൂപയാണ് ഡിവൈഎഫ്‌ഐ സമാഹരിച്ചത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റും ജലാശയങ്ങളിലെ പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിച്ച് വിറ്റുമാണ് ഡിവൈഎഫ്‌ഐ തുക സംഭരിച്ചത്. ജലാശയങ്ങളിൽ നിന്ന് ഇതുവഴി…

Read More

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; രോഗം സ്ഥിരീകരിച്ചത് മരണശേഷം

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച മരിച്ച കരുംകുളം സ്വദേശി ദാസന്റെ പരിശോധനാ ഫലം പോസിറ്റീവാണ്. തിരുവനന്തപുരത്ത് മരിച്ച കുന്നത്തുകാൽ സ്വദേശി സ്റ്റാൻലി ജോണിനും മരണശേഷം കൊവിഡ് സ്ഥിരീകരിച്ചു. ദാസൻ വൃക്കസംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു. ഇതിനാൽ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. വിശദമായ പരിശോധന ഫലം വന്നതിന് ശേഷമാകും പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുക.

Read More

ആന്റിജൻ പരിശോധന വർധിപ്പിക്കും; രണ്ടര ലക്ഷം കിറ്റുകൾ വാങ്ങാൻ തീരുമാനം

സംസ്ഥാനത്ത് ആന്റിജൻ പരിശോധന വർധിപ്പിക്കാൻ തീരുമാനം. പിസിആർ ടെസ്റ്റ് കുറച്ച് ആന്റിജൻ പരിശോധന വർധിപ്പിക്കാനാണ് തീരുമാനം. ഇതിനായി രണ്ടര ലക്ഷം ആന്റിജൻ പരിശോധനാ കിറ്റുകൾ വാങ്ങും നിലവിൽ പിസിആർ ടെസ്റ്റുകളുടെ ഫലം ലഭിക്കാൻ രണ്ട് ദിവസത്തിലധികം സമയമെടുക്കുന്നുണ്ട്. ആന്റിജൻ ടെസ്റ്റ് ആണെങ്കിൽ അര മണിക്കൂറിനകം റിസൽട്ട് ലഭ്യമാകും. രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ആന്റിജൻ പരിശോധന വർധിപ്പിക്കുന്നതാണ് നല്ലതെന്ന ഉപദേശമാണ് ആരോഗ്യവകുപ്പിനും ലഭിച്ചിരിക്കുന്നത് കിറ്റുകൾ വേഗത്തിൽ ലഭ്യമാക്കാൻ കേരളാ മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിനോട് സർക്കാർ ആവശ്യപ്പെട്ടു. കിറ്റ്…

Read More

വ്യാപാര സ്ഥാപനങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം; ഡിജിപിയുടെ പുതിയ സർക്കുലർ

വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആൾക്കൂട്ടം ഒഴിവാക്കണമെന്ന കർശന നിർദേശം നൽകി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. 100 സ്‌ക്വയർ ഫീറ്റുള്ള സൂപ്പർ മാർക്കറ്റുകളിൽ ഒരേ സമയം ആറ് ഉപഭോക്താക്കളെ മാത്രമേ അനുവദിക്കൂ. 200 മീറ്റർ സ്‌ക്വയർ ഫീറ്റുള്ള സൂപ്പർ മാർക്കറ്റാണെങ്കിൽ 12 പേരെ അനുവദിക്കുമെന്നും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു സാമൂഹ്യ അകലം ഉറപ്പാക്കാനായി കടകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും മുന്നിൽ കളങ്ങൾ വരക്കണം. ബാങ്കുകൾ ഉപഭോക്താക്കളെ അവർക്ക് വരാനാകുന്ന സമയം മുൻകൂട്ടി അറിയിക്കണമെന്നും ഡിജിപിയുടെ നിർദേശമുണ്ട്. ഐജി മുതലായ…

Read More

എറണാകുളത്ത് വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

എറണാകുളം എളങ്കുന്നപ്പുഴയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നായമ്പബലം സ്വദേശി സന്തോഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം തീരത്തടിയുകയായിരുന്നു. കാണാതായ മറ്റു രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. എളങ്കുന്നപ്പുഴയിൽ വള്ളംമറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. സന്തോഷിന് പുറമെ പുക്കാട് സ്വദേശി സിദ്ധാർഥൻ, പച്ചാളം സ്വദേശി സജീവൻ എന്നിവരെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടിരുന്നു.

Read More

വിവാഹിതയായ കാമുകിയുടെ വീട്ടിൽ നിന്ന് 25 പവൻ സ്വർണം മോഷ്ടിച്ച യുവാവ് പിടിയിൽ

വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലെ കിടപ്പുമുറിയിലെ രഹസ്യ അറയിൽ നിന്നും 25 പവൻ സ്വർണം കവർന്ന യുവാവ് പിടിയിൽ. ഉഴമലയ്ക്കൽ സ്വദേശി രാജേഷ് ആണ് പിടിയിലായത്. വിതുര അടിപറമ്പ് സ്വദേശിയായ യുവതിയുടെ വീട്ടിലാണ് മോഷണം നടന്നത് വീട്ടുകാർ തിരുവനന്തപുരത്ത് പോയ സമയത്താണ് മോഷണം നടന്നത്. വീട് കുത്തിപ്പൊളിച്ചിട്ടുണ്ടായിരുന്നില്ല. ഇതോടെ സംശയം തോന്നിയ പോലീസ് വീട്ടുകാരെ ചോദ്യം ചെയ്തു. തുടർന്നാണ് യുവതിയുടെ ഫോൺ കോളുകൾ പരിശോധിച്ചത്. താനുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാൻ 10 ലക്ഷം രൂപ വേണമെന്ന്…

Read More

സ്‌കൂട്ടറിന് മുകളിലേക്ക് മരം വീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. ജോലിക്ക് പോകുന്നതിനിടെ സ്‌കൂട്ടറിന് മുകളിലേക്ക് മരം മറിഞ്ഞുവീഴുകയായിരുന്നു. മുൻപാല സ്വദേശി അജയൻ(40)ആണ് മരിച്ചത്. കെഎസ്ഇബി നെടുമങ്ങാട് ഓഫീസിലെ ജീവനക്കാരനാണ് അജയൻ. രാവിലെ ഒമ്പത് മണിയോടെ ശക്തമായ കാറ്റ് ഇവിടെ വീശിയിരുന്നു. ഇതേ തുടർന്ന് ആഞ്ഞിലി മരവും വൈദ്യുതി പോസ്റ്റും റോഡിലേക്ക് മറിയുകയായിരുന്നു. മരത്തിന് അടിയിൽപ്പെട്ട അജയനെ നാട്ടുകാർ ശിഖിരങ്ങൾ മുറിച്ചുമാറ്റി പുറത്ത് എടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read More