ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴ തുടരും
കേരളത്തിൽ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് അണക്കെട്ടുകളിലും റെഡ് അലർട്ടാണ്. മഴ ശക്തമായി തുടരുന്നതോടെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുകയാണ്. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപംകൊണ്ട ന്യൂനമർദം ശക്തമാകുന്നതോടെ…
