Headlines

അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളോട് കൂടി നെസ്റ്റോ ഹൈപ്പർമാർകെറ്റ് ഹൈലൈറ്റ് മാൾ തുടർ പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: ദിവസങ്ങൾക്കുള്ളിൽ തന്നെ മലബാറുകാരുടെ പ്രിയം നേടിയെടുത്ത ജി സി സി റീറ്റെയ്ൽ വമ്പന്മാരായ നെസ്റ്റോ ഹൈപ്പർമാർകെറ്റ്, ഹൈലൈറ്റ് മാൾ തുടർപ്രവർത്തനമാരംഭിച്ചു. ദിവസങ്ങൾക്ക് മുമ്പ് കണ്ടൈൻമെൻറ് സോണിന് പരിധിയിൽ പെട്ടതിനാൽ ഗവണ്മെന്റ് നിർദേശപ്രകാരം ഹൈപ്പർമാർകെറ് അടച്ചിടുകയായിരുന്നു. ബുധനാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിച്ച നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ ഇപ്പോൾ പ്രവർത്തനങ്ങൾ മുന്നോട് പോകുന്നു. എല്ലാ സുപ്രധാന ടച്ച് പോയിന്റുകളും നിരന്തരം സാനിറ്റൈസ് ചെയ്തുകൊണ്ടും ഉഭഭോക്താക്കൾക്ക് ഹാൻഡ് സാനിറ്റൈസറും കയ്യുറകളും നൽകി പ്രവേശന…

Read More

നാല് ലയങ്ങൾ മണ്ണിടിച്ചിലിൽ ഒലിച്ചുപോയെന്ന് പഞ്ചായത്തംഗം; രാജമലയിൽ സംഭവിച്ചത് വൻ ദുരന്തമോ

മൂന്നാർ രാജമലയിൽ മണ്ണിടിച്ചിലിൽ സംഭവിച്ചത് വലിയ ദുരന്തമെന്ന് വാർത്തകൾ. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നാല് ലയങ്ങൾ മണ്ണിടിച്ചിലിൽ ഒലിച്ചുപോയെന്നാണ് പഞ്ചായത്തംഗം ഗിരി മാധ്യമങ്ങളോട് പറഞ്ഞത്. ലയങ്ങളിൽ ആളുകൾ താമസിക്കുന്നുണ്ടായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു ഇന്ന് പുലർച്ചെയാണ് രാജമലയിൽ ഉരുൾപൊട്ടിയത്. വലിയ ആശങ്കയാണ് മേഖലയില്‍ ഉടലെടുത്തിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി ഇവിടേക്ക് എത്താൻ ആകാത്ത സ്ഥിതിയാണ്. പെട്ടിമുടിയിലുള്ള ഫോറസ്റ്റ് സംഘം അരമണിക്കൂറിനിള്ളിൽ മേഖലയിൽ എത്തുമെന്ന് വനംവകുപ്പ് അറിയിച്ചു കണ്ണൻ ദേവൻ പ്ലാന്റേഷൻസിന്റെ ലയത്തിലാണ് അപകടം നടന്നത്. സാധ്യമായതെല്ലാം…

Read More

മൂന്നാർ രാജമലയിൽ ഉരുൾപൊട്ടൽ: വീടുകൾക്ക് മേലെ മണ്ണിടിഞ്ഞു, നിരവധി പേർ കൂടുങ്ങിയെന്ന് സംശയം കനത്ത ആശങ്ക

ഇടുക്കി രാജമലയിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് പെട്ടിമുടി തോട്ടം മേഖലയിൽ വൻ മണ്ണിടിച്ചിലെന്ന് റിപ്പോർട്ട്. പെട്ടിമുടിയിലെ തോട്ടം തൊഴിലാളികൾ താമസക്കുന്ന ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതായാണ് സംശയിക്കുന്നത്. 80 ഓളം പേരാണ് നാല് ലയങ്ങളിലായി താമസിച്ചിരുന്നത്. മണ്ണിനടിയിൽപ്പെട്ട മൂന്ന് പേരെ പുറത്തെടുത്തതായി വിവരമുണ്ട് തമിഴ് വംശജരായ തൊഴിലാളികളാണ് ഇവിടെ കൂടുതലായും താമസിക്കുന്നത്. വൈദ്യുതി ബന്ധമില്ലാത്തതിനാൽ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വലിയ ആശങ്കയാണ് പ്രദേശത്ത് നിലനിൽക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല പ്രദേശത്തെ ബന്ധിപ്പിക്കുന്ന…

Read More

സ്വർണക്കടത്ത്: സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും

സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ് കസ്റ്റഡിയിൽ 15 ദിവസം ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ട്. കൂടുതൽ തെളിവെടുപ്പുകളുടെ ആവശ്യമില്ലെന്നും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമാണ് സ്വപ്‌ന ഹർജിയിൽ വ്യക്തമാക്കുന്നത്. സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം നൽകിയാൽ ഇവർ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. കേരളാ പോലീസിലും സ്വപ്നക്ക് സ്വാധീനമുണ്ട്. നേരത്തെ എൻഐഎ സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വാധീനമുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു എൻഐഎയുടെയും കസ്റ്റംസിന്റെയും റിപ്പോർട്ടുകൾ പരിഗണിച്ചാകും ജാമ്യഹർജിയിൽ…

Read More

മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴ ചൊവ്വാഴ്ച വരെ തുടരും

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിലെ ന്യൂനമർദത്തിന്റെ തീവ്രത അവസാനിക്കും മുമ്പ് ഒമ്പതാം തീയതി മറ്റൊരു ന്യൂനമർദം കൂടി ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളും. ഇന്ന് മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കാണ് സാധ്യത. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് കേരളത്തിലാകെ ഇതുവരെ 52 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 621…

Read More

ഇടുക്കിയിൽ നാലിടത്ത് ഉരുൾ പൊട്ടി; കാർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി, ഒരാൾ മരിച്ചു, ഒരാളെ കാണാതായി

ഇടുക്കിയിൽ രാത്രിമഴയിൽ വ്യാപക നാശനഷ്ടം. ജില്ലയിൽ നാലിടത്ത് ഉരുൾപൊട്ടി. പീരുമേട്ടിൽ മൂന്നിടത്തും മേലെ ചിന്നാറിലുമാണ് ഉരുൾപൊട്ടലുണ്ടായത്. വാഗമൺ നലതണ്ണി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി. ഒരാൾ മരിച്ചു. നലതണ്ണി സ്വദേശി മാർട്ടിനാണ് മരിച്ചത്. അനീഷ് എന്നയാൾക്കുള്ള തെരച്ചിൽ തുടരുകയാണ് നെടുങ്കണ്ടം കല്ലാർ ഡാമും ജലനിരപ്പ് ഉയർന്നതിനെ തുടർന്നു. കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും നേരത്തെ തുറന്നിരുന്നു. 800 ക്യൂമെക്‌സ് വീതം വെള്ളമാണ് പുറത്തുവിടുന്നത്. തീരങ്ങളിൽ താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന്…

Read More

കനത്ത നാശം വിതച്ച് മഴക്കലിപ്പ്; വടക്കൻ ജില്ലകളിൽ ഉരുൾ പൊട്ടലും മലവെള്ളപ്പാച്ചിലും

വടക്കൻ ജില്ലകളിൽ രാത്രി മഴയിൽ വ്യാപക നാശനഷ്ടം. കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. രണ്ടിടത്ത് ഇന്നലെ ഉരുൾപൊട്ടി. പാന വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് വിലങ്ങാട് പ്രദേശത്ത് വെള്ളം കയറി. കുറ്റ്യാടി, വാണിമേൽ പുഴകളിൽ ജലനിരപ്പ് ഉയർന്നു. തീരത്തുള്ളവരെ മാറ്റി പാർപ്പിച്ചു കോടഞ്ചേരി ചാലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ ശക്തമായി. വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണിത്. ചെമ്പുകടവ്, പറപ്പറ്റ പാലങ്ങൾക്ക് മുകളിലൂടെ വെള്ള ംകയറി. കോടഞ്ചേരി പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ചാലിപ്പുഴയുടെ സമീപത്തുള്ള പട്ടികവർഗ കോളനിയിലെ…

Read More

വയനാട് കനത്ത മഴ ;പുഴകളില്‍ ജലനിരപ്പ് ഉയരുന്നു , കബനി കരകവിഞ്ഞൊഴുകുന്നു

വയനാട് കനത്ത മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് . താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പുഴകളിലെയും ഡാമുകളിലെയുമെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ് കബനി നദി പലയിടങ്ങളിലും കരകവിഞ്ഞാണ് ഒഴുകുന്നത്. മാനന്തവാടി വള്ളിയൂര്‍ക്കാവ് പ്രദേശത്ത് കബനി നദി കരകവിഞ്ഞ് നിരവധി വിടുകളില്‍ വെള്ളം കയറി. വ്യാഴാഴ്ച്ച വൈകിട്ട് നാലുമണിക്ക് വയനാട് ജില്ലയിലെ പുഴകളിലെ ജലനിരപ്പ് ഇപ്രകാരമാണ്. മാനന്തവാടി (മാനന്തവാടി പുഴ)- 7.2. ബാവലി (കാളിന്ദി പുഴ)- 2.85 . കെളോത്ത്കടവ് പനമരം പുഴ)- 7. 51. കാക്കവയല്‍ (കാരാപ്പുഴ)- 2.34. മുത്തങ്ങ…

Read More

കൊവിഡ്:നെഹ്‌റു ട്രോഫി ജലമേള മാറ്റി വച്ചു

ആലപ്പുഴ:എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലില്‍ നടത്തിവരാറുളള നെഹ്റു ട്രോഫി ജലമേള മാറ്റിവെച്ചതായി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ആലപ്പുഴ ജില്ലാ കലക്ടര്‍ അറിയിച്ചു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ജലമേള മാറ്റിയതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More

ചെല്ലാനത്ത് കടലാക്രമണം രൂക്ഷം, വീടുകൾ തകർന്നു; പല വീടുകളും വെള്ളത്തിനടിയിൽ

കൊവിഡ് വ്യാപനത്തിന് പിന്നാലെ എറണാകുളം ചെല്ലാനത്ത് കടലാക്രമണവും രൂക്ഷമായി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കമ്പനിപ്പടി, ബസാർ, കണ്ണമാലി മേഖലകളിലാണ് കടലാക്രമണമുണ്ടായത്. കിലോമീറ്ററുകളോളം കടൽ കയറിയതോടെ പല വീടുകളും വെള്ളത്തിനടിയിലായി. കെട്ടിടങ്ങൾക്ക് സാരമായ തകരാറുകളും സംഭവിച്ചു. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ച് ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ തുടരുകയാണ്‌

Read More