നിലമ്പൂരിൽ പ്രളയസമാന സ്ഥിതി, നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു; വയനാട്ടിലും കനത്ത മഴ
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ നിലമ്പൂരിലെ പല മേഖലകളിലും വെള്ളം കയറി. പുന്നപ്പുഴ, കാഞ്ഞിരപ്പുഴ, ചാലിയാർ പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഭൂതാനം, പൂളപ്പാടം, എരുമമുണ്ട സ്‌കൂളുകളിലാണ് ക്യാമ്പുകൾ ആരഭിച്ചത്. മുപ്പത് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി മുണ്ടേരിയിലെ പാലം കനത്ത മഴയിൽ ഒലിച്ചുപോയി. ഇരുട്ടുകുത്തി, വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികൾ ഇതോടെ ഒറ്റപ്പെട്ടു. കഴിഞ്ഞ പ്രളയത്തിലും ഈ പാലം ഒലിച്ചു പോയിരുന്നു. ഇതിന് ശേഷം സ്ഥാപിച്ച മുളപ്പാലമാണ് ഒലിച്ചു പോയത്. ജനതപടിയിൽ സംസ്ഥാനപാതയിൽ…