കനത്ത നാശം വിതച്ച് മഴക്കലിപ്പ്; വടക്കൻ ജില്ലകളിൽ ഉരുൾ പൊട്ടലും മലവെള്ളപ്പാച്ചിലും

വടക്കൻ ജില്ലകളിൽ രാത്രി മഴയിൽ വ്യാപക നാശനഷ്ടം. കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. രണ്ടിടത്ത് ഇന്നലെ ഉരുൾപൊട്ടി. പാന വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് വിലങ്ങാട് പ്രദേശത്ത് വെള്ളം കയറി. കുറ്റ്യാടി, വാണിമേൽ പുഴകളിൽ ജലനിരപ്പ് ഉയർന്നു. തീരത്തുള്ളവരെ മാറ്റി പാർപ്പിച്ചു കോടഞ്ചേരി ചാലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ ശക്തമായി. വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണിത്. ചെമ്പുകടവ്, പറപ്പറ്റ പാലങ്ങൾക്ക് മുകളിലൂടെ വെള്ള ംകയറി. കോടഞ്ചേരി പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ചാലിപ്പുഴയുടെ സമീപത്തുള്ള പട്ടികവർഗ കോളനിയിലെ…

Read More

വയനാട് കനത്ത മഴ ;പുഴകളില്‍ ജലനിരപ്പ് ഉയരുന്നു , കബനി കരകവിഞ്ഞൊഴുകുന്നു

വയനാട് കനത്ത മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് . താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പുഴകളിലെയും ഡാമുകളിലെയുമെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ് കബനി നദി പലയിടങ്ങളിലും കരകവിഞ്ഞാണ് ഒഴുകുന്നത്. മാനന്തവാടി വള്ളിയൂര്‍ക്കാവ് പ്രദേശത്ത് കബനി നദി കരകവിഞ്ഞ് നിരവധി വിടുകളില്‍ വെള്ളം കയറി. വ്യാഴാഴ്ച്ച വൈകിട്ട് നാലുമണിക്ക് വയനാട് ജില്ലയിലെ പുഴകളിലെ ജലനിരപ്പ് ഇപ്രകാരമാണ്. മാനന്തവാടി (മാനന്തവാടി പുഴ)- 7.2. ബാവലി (കാളിന്ദി പുഴ)- 2.85 . കെളോത്ത്കടവ് പനമരം പുഴ)- 7. 51. കാക്കവയല്‍ (കാരാപ്പുഴ)- 2.34. മുത്തങ്ങ…

Read More

കൊവിഡ്:നെഹ്‌റു ട്രോഫി ജലമേള മാറ്റി വച്ചു

ആലപ്പുഴ:എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലില്‍ നടത്തിവരാറുളള നെഹ്റു ട്രോഫി ജലമേള മാറ്റിവെച്ചതായി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ആലപ്പുഴ ജില്ലാ കലക്ടര്‍ അറിയിച്ചു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ജലമേള മാറ്റിയതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More

ചെല്ലാനത്ത് കടലാക്രമണം രൂക്ഷം, വീടുകൾ തകർന്നു; പല വീടുകളും വെള്ളത്തിനടിയിൽ

കൊവിഡ് വ്യാപനത്തിന് പിന്നാലെ എറണാകുളം ചെല്ലാനത്ത് കടലാക്രമണവും രൂക്ഷമായി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കമ്പനിപ്പടി, ബസാർ, കണ്ണമാലി മേഖലകളിലാണ് കടലാക്രമണമുണ്ടായത്. കിലോമീറ്ററുകളോളം കടൽ കയറിയതോടെ പല വീടുകളും വെള്ളത്തിനടിയിലായി. കെട്ടിടങ്ങൾക്ക് സാരമായ തകരാറുകളും സംഭവിച്ചു. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ച് ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ തുടരുകയാണ്‌

Read More

പുതുതായി 12 ഹോട്ട് സ്‌പോട്ടുകൾ; ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 511 ആയി

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കല്‍ (1), നടുവില്‍ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ (7), കീരമ്പാറ (11), പെരിങ്ങോട്ടൂര്‍ (13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ (4, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. Kerala പുതുതായി 12 ഹോട്ട് സ്‌പോട്ടുകൾ; ആകെ…

Read More

ഇന്ന് 1298 പേർക്ക് കൊവിഡ്, 1017 പേർക്ക് സമ്പർക്കത്തിലൂടെ; 800 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 46…

Read More

അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. 2020 ഓഗസ്റ്റ് 6 : ഇടുക്കി, വയനാട്. 2020 ഓഗസ്റ്റ് 7 : മലപ്പുറം. 2020 ഓഗസ്റ്റ് 8 : ഇടുക്കി. 2020 ഓഗസ്റ്റ് 9 : വയനാട്. എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ (Extremely Heavy)…

Read More

ആക്രി പെറുക്കിയും ചക്ക വിറ്റും ഡി.വൈ.എഫ്.ഐ സമാഹരിച്ചത് 11 കോടിയോളം രൂപ, ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

കൊവിഡ് ദുരിതാശ്വാസത്തിനും മഴക്കാല ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഡിവൈഎഫ്‌ഐ റീസൈക്കിൾ കേരള വഴി സമാഹരിച്ചത് 11 കോടിയോളം രൂപ. സംസ്ഥാന സെക്രട്ടറി എഎ റഹീമാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് റീസൈക്കിൾ കേരളക്ക് ലഭിച്ചതെന്ന് റഹീം വാർത്താ സമ്മേളനത്തിൽ അറിയിച്ചു 10,95,86,537 രൂപയാണ് ഡിവൈഎഫ്‌ഐ സമാഹരിച്ചത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റും ജലാശയങ്ങളിലെ പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിച്ച് വിറ്റുമാണ് ഡിവൈഎഫ്‌ഐ തുക സംഭരിച്ചത്. ജലാശയങ്ങളിൽ നിന്ന് ഇതുവഴി…

Read More

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; രോഗം സ്ഥിരീകരിച്ചത് മരണശേഷം

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച മരിച്ച കരുംകുളം സ്വദേശി ദാസന്റെ പരിശോധനാ ഫലം പോസിറ്റീവാണ്. തിരുവനന്തപുരത്ത് മരിച്ച കുന്നത്തുകാൽ സ്വദേശി സ്റ്റാൻലി ജോണിനും മരണശേഷം കൊവിഡ് സ്ഥിരീകരിച്ചു. ദാസൻ വൃക്കസംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു. ഇതിനാൽ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. വിശദമായ പരിശോധന ഫലം വന്നതിന് ശേഷമാകും പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുക.

Read More

ആന്റിജൻ പരിശോധന വർധിപ്പിക്കും; രണ്ടര ലക്ഷം കിറ്റുകൾ വാങ്ങാൻ തീരുമാനം

സംസ്ഥാനത്ത് ആന്റിജൻ പരിശോധന വർധിപ്പിക്കാൻ തീരുമാനം. പിസിആർ ടെസ്റ്റ് കുറച്ച് ആന്റിജൻ പരിശോധന വർധിപ്പിക്കാനാണ് തീരുമാനം. ഇതിനായി രണ്ടര ലക്ഷം ആന്റിജൻ പരിശോധനാ കിറ്റുകൾ വാങ്ങും നിലവിൽ പിസിആർ ടെസ്റ്റുകളുടെ ഫലം ലഭിക്കാൻ രണ്ട് ദിവസത്തിലധികം സമയമെടുക്കുന്നുണ്ട്. ആന്റിജൻ ടെസ്റ്റ് ആണെങ്കിൽ അര മണിക്കൂറിനകം റിസൽട്ട് ലഭ്യമാകും. രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ആന്റിജൻ പരിശോധന വർധിപ്പിക്കുന്നതാണ് നല്ലതെന്ന ഉപദേശമാണ് ആരോഗ്യവകുപ്പിനും ലഭിച്ചിരിക്കുന്നത് കിറ്റുകൾ വേഗത്തിൽ ലഭ്യമാക്കാൻ കേരളാ മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിനോട് സർക്കാർ ആവശ്യപ്പെട്ടു. കിറ്റ്…

Read More