Headlines

കോഴിക്കോട് കൊവിഡ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു; ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണം

കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. വടകര വെള്ളികുളങ്ങര സ്വദേശി സുലേഖയാണ് മരിച്ചത്. 63 വയസ്സായിരുന്നു. ഹൃദയസംബന്ധമായ രോഗവും പ്രമേഹവും വൃക്ക രോഗവും ഇവർക്കുണ്ടായിരുന്നു. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് ഇന്ന് രാവിലെ മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 84 മരണങ്ങളാണ് ഇന്നലെ വരെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.

Read More

വയനാട് ചുരത്തിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ടു; സംരക്ഷണ ഭിത്തിയിലിടിച്ചു യാത്രക്കാർക്ക് പരിക്കേറ്റു

വയനാട് ചുരത്തിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ടു: സംരക്ഷണ ഭിത്തിയിലിടിച്ചു യാത്രക്കാർക്ക് പരിക്കേറ്റു. ചുരത്തിലെ ചിപ്പിലിത്തോടിന് സമീപത്തായിട്ടാണ് വയനാട്ടിലേക്ക് പോകുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ടു സുരക്ഷാ ഭിത്തിയിലിടിച്ചു അപകടത്തിൽ പെട്ടത്. അപകടത്തിൽ കാറിന്റെ മുൻവശം പാടെ തകർന്നിട്ടുണ്ട്.പരിക്ക് പറ്റിയ യാത്രക്കാരെ സ്ഥലത്തെത്തിയ താമരശ്ശേരി പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുണ്ട്. ഇവരുടെ വിവരങ്ങൾ ലഭ്യമായി

Read More

ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധ; അടൂർ എക്‌സൈസ് ഓഫീസ് അടച്ചു

അടൂരിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഫീസ് അടച്ചു. ഇൻസ്‌പെക്ടർ ഉൾപ്പെടെ നാല് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. താത്കാലികമായാണ് ഓഫീസ് അടച്ചിട്ടത്. ഉദ്യോഗസ്ഥരുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോയി തൃശ്‌സൂർ മെഡിക്കൽ കോളജിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡോക്ടർമാരടക്കം അമ്പത് ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ പോയി. രണ്ട് വാർഡുകളിലെ മൂന്ന് രോഗികൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടുള്ള മറ്റ് രോഗികളോടും കൂട്ടിരിപ്പുകാരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു

Read More

ഓർമക്കുറവുള്ള വൃദ്ധയെ ബലാത്സംഗത്തിന് ഇരയാക്കി: സംഭവം കോലഞ്ചേരിയിൽ

എറണാകുളം കോലഞ്ചേരിയിൽ 75കാരിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ഇന്നലെയാണ് വൃദ്ധ ആക്രമിക്കപ്പെട്ടത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നത്. ഇവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. വൃദ്ധയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇവർക്ക് ഓർമക്കുറവുള്ളതിനാൽ മൊഴി രേഖപ്പെടുത്താൻ സാധിക്കുന്നില്ല. ബന്ധുക്കൾ നൽകിയ പരാതിയിലാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.

Read More

വീണ്ടും കൊവിഡ് മരണം; തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ വയോധികൻ മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫാണ് മരിച്ചത്. 70 വയസ്സായിരുന്നു. മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദ്രോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു. കഴിഞ്ഞാഴ്ചയാണ് പോൾ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചത്.

Read More

സ്വർണക്കടത്ത്: എൻ ഐ എ സംഘം യുഎഇയിലേക്ക് പോകും

സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം യുഎഇയിലേക്കും നീട്ടാൻ എൻ ഐ എ. അന്വേഷണ ഉദ്യോഗസ്ഥർ യുഎഇയിലേക്ക് പോകും. നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെ കുറിച്ചും ഹവാല ഇടപാടുകാരെ കുറിച്ചും എൻഐഎ അന്വേഷിക്കും. വിദേശത്ത് പോയി കേസ് അന്വേഷിക്കുന്നതിന് എൻ ഐ എക്ക് അനുമതി തേടേണ്ടതില്ല. അതേസമയം യുഎഇ സർക്കാരിന്റെ അനുമതി ഇന്ത്യ തേടും. നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെ കുറിച്ചുള്ള അന്വേഷണത്തിന് യുഎഇയുടെ സഹകരണം ആവശ്യമാണ്. കേസിൽ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷനും സന്ദീപും നൽകിയ ജാമ്യ ഹർജിയിൽ കൊച്ചിയിലെ…

Read More

കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകൾ ഇന്ന് തുറക്കും; തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം

ഇടുക്കിയിൽ കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകളുടെ ഷട്ടറുകൾ ഇന്ന് തുറക്കും. ജില്ലയിൽ ആഗസ്റ്റ് 9 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് ലഭിക്കുന്നത്. അഞ്ച് ഷട്ടറുകൾ വീതം ഘട്ടംഘട്ടമായാണ് തുറക്കുക. കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ 80 സെന്റീമീറ്ററും പാംബ്ലയുടേത് 120 സെന്റിമീറ്ററും ഉയർത്തും കല്ലാർകുട്ടിയിൽ നിന്ന് 400 ക്യുമെക്സും പാംബ്ലയിൽനിന്ന് 900 ക്യുമെക്‌സ് വരെ ജലം ഒഴുക്കിവിടും. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ…

Read More

സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യും; നിർണായക നീക്കവുമായി കസ്റ്റംസ്

സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നു. സർക്കാരിൽ തന്നെ സ്വാധീനമുള്ള ഉന്നത നേതാവാണ് ഇദ്ദേഹം എന്നാണ് റിപ്പോർട്ടുകൾ. സ്വപ്‌നയുടെ ഇടപാടുകളെ കുറിച്ച് ഇദ്ദേഹത്തിന് അറിവുണ്ടായിരുന്നു എന്നാണ് സൂചന സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. തനിക്ക് ഇയാൾ പലപ്പോഴും സഹായം നൽകിയിട്ടുണ്ടെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. പല ഇടപാടുകളിലും സ്വപ്നയെ ഇടനിലക്കാരാക്കിയതും രാഷ്ട്രീയ നേതാവിന്റെ നിർദേശപ്രകാരമാണ്. ഇവർ രണ്ട് പേരും പല സ്ഥലങ്ങളിലും വെച്ച്…

Read More

സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യും; നിർണായക നീക്കവുമായി കസ്റ്റംസ്

സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നു. സർക്കാരിൽ തന്നെ സ്വാധീനമുള്ള ഉന്നത നേതാവാണ് ഇദ്ദേഹം എന്നാണ് റിപ്പോർട്ടുകൾ. സ്വപ്‌നയുടെ ഇടപാടുകളെ കുറിച്ച് ഇദ്ദേഹത്തിന് അറിവുണ്ടായിരുന്നു എന്നാണ് സൂചന സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. തനിക്ക് ഇയാൾ പലപ്പോഴും സഹായം നൽകിയിട്ടുണ്ടെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. പല ഇടപാടുകളിലും സ്വപ്നയെ ഇടനിലക്കാരാക്കിയതും രാഷ്ട്രീയ നേതാവിന്റെ നിർദേശപ്രകാരമാണ്. ഇവർ രണ്ട് പേരും പല സ്ഥലങ്ങളിലും വെച്ച്…

Read More

വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മുന്നറിയിപ്പില്ല ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെടുമെന്നാണ് കരുതുന്നത്. അടുത്ത നാല് ദിവസം കേരളത്തിൽ പരക്കെ മഴയുണ്ടാകും. കേരളാ തീരത്ത് കാറ്റിന്റെ വേഗം 50 കിലോമീറ്റർ വരെ…

Read More