വടക്കൻ ജില്ലകളിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; വയനാട് വീടിന് മുകളിൽ മരം വീണ് ആറ് വയസ്സുകാരി മരിച്ചു
വടക്കൻ കേരളത്തിൽ അതിശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ആരംഭിച്ച കാറ്റ് പുലർച്ചെ വരെ നീണ്ടുനിന്നു. വയനാട് തവിഞ്ഞാലിൽ വീടിന് മുകളിൽ മരം വീണ് ആറ് വയസ്സുകാരി മരിച്ചു. വാളാട് തോളക്കര കോളനിയിൽ ബാബുവിന്റെ മകൾ ജ്യോതികയാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലും പരക്കെ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പുതിയങ്ങാടി, ഈസ്റ്റ് ഹിൽ, കോവൂർ, മാളിക്കടവ് ഭാഗങ്ങളിലെല്ലാം മരം പൊട്ടിവീണു. ഗതാഗതവും വൈദ്യുതിബന്ധവും…
