Headlines

ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കൊവിഡ് രോഗി രക്ഷപ്പെടാൻ ശ്രമിച്ചു; ഒടുവിൽ ബലപ്രയോഗം, സമ്പർക്കത്തിൽ വന്ന സിഐ അടക്കം നിരീക്ഷണത്തിൽ

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചയാളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ രക്ഷപ്പെടാൻ ശ്രമം. പാലോട് സ്വദേശിയായ ആളാണ് ചികിത്സക്ക് തയ്യാറാകാതെ രക്ഷപ്പെടാൻ ശ്രമിച്ചത്. ആരോഗ്യ പ്രവർത്തകർ ഇദ്ദേഹത്തെ കൊണ്ടുപോകാൻ എത്തിയെങ്കിലും സഹകരിക്കാൻ തയ്യാറായില്ല. തുടർന്ന് പോലീസിനെ വിളിക്കുകയായിരുന്നു പോലീസ് എത്തി രോഗിയെ ആംബുലൻസിൽ കയറ്റിയപ്പോഴേക്കും ഇയാൾ കുതറിയോടി. തുടർന്ന് പോലീസും സ്ഥലത്തുണ്ടായിരുന്ന ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും ബലപ്രയോഗത്തിലൂടെ കീഴടക്കിയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബലപ്രയോഗത്തിനിടെ രോഗിയുമായി സമ്പർക്കത്തിൽ വന്ന പാലോട് സിഐ അടക്കം നാല് പോലീസുകാർ നിരീക്ഷണത്തിൽ പ്രവേശിച്ചു

Read More

വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഈ ആഴ്ചയിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന് പിന്നാലെ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 2ന് ആലപ്പുഴ കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഓഗസ്റ്റ് 3ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഓഗസ്റ്റ് 4ന്…

Read More

കണ്ണൂരിൽ കൊവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി

കൊവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്രം കൂടി കുറിച്ചിരിക്കുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഐ.വി.എഫ് ചികിത്സ വഴി ഗര്‍ഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയതും ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന അമ്പതാമത്തെ കോവിഡ് പോസിറ്റീവ്…

Read More

‘കൈതോല പായ വിരിച്ച്’.. നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

മലയാളികളെ നാടൻ പാട്ടിലൂടെ വിസ്മയിപ്പിച്ച മലപ്പുറം ആലങ്കോട് സ്വദേശി ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തിന് ചികിൽസ തേടുന്ന ജിതേഷിനെ വീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. നാടന്‍പാട്ട് വേദികളിലും കലോത്സവങ്ങളിലും ഗാനമേളകളിലും ഇന്നും നിറഞ്ഞു നിൽക്കുന്ന കൈതോല പായ വിരിച്ച്.. എന്ന ഈ ഒറ്റ ഗാനം മതി ജിതേഷ് കക്കിടിപ്പുറത്തെ അടയാളപ്പെടുത്താൻ. മലപ്പുറം ജില്ലയിലെ ആലങ്കോടാണ് സ്വദേശം. പെയിന്റിങ് തൊഴിലാളിയായിരുന്ന ജിതേഷ് കൈതോല, പാലം നല്ല നടപ്പാലം, വാനിന്‍ ചോട്ടിലെ തുടങ്ങി 600ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. കേരളോത്സവ…

Read More

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം ; സഹായം അഭ്യർത്ഥിച്ചിട്ടും നോക്കി നിന്ന് ജനങ്ങൾ

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം തലവഴി സ്വദേശി ജിബുവാണ് മരിച്ചത്. അപകടം നടന്നിട്ടും ആളുകൾ ആശുപത്രിയിലെത്തിക്കാതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു . പത്തനംതിട്ട തിരുവല്ലയിൽ ആണ് സംഭവം. മാവേലിക്കര തിരുവല്ല സംസ്ഥാന പാതയിൽ പുളിക്കീഴിൽ ഇന്ന് രാവിലെ പത്തേകാലോടെയാണ് അപകടം ഉണ്ടായത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് മഴയിൽ തെന്നിമാറി എതിർ വശത്ത് നിന്ന് വന്ന കാറിൽ ഇടിക്കുകയായിരുന്നു. കാറോടിച്ചിരുന്ന നിരണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ദീപ്തി ആശുപത്രിയിലെത്തിക്കാന്‍ സഹായം തേടിയെങ്കിലും സ്ഥലത്ത് ഉണ്ടായിരുന്നവർ കാഴ്ചക്കാരായി നിന്നു. 20 മിനിറ്റാണ്…

Read More

തിരുവനന്തപുരം ,കാസർഗോഡ്, മലപ്പുറം ജില്ലകളിൽ 100 കടന്ന് കൊവിഡ് പ്രതിദിന വർധനവ്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷതയിലേക്ക്. ആകെ രോഗികളുടെ എണ്ണം ഇന്നും ആയിരം കടന്നു. 1129 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗവും മൂന്ന് ജില്ലകളിൽ നിന്നാണ്. തിരുവനന്തപുരം ജില്ലയിൽ 259 പേർക്കും കാസർകോട് ജില്ലയിൽ 153 പേർക്കും മലപ്പുറം ജില്ലയിൽ 141 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം മൂവായിരം കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച 259 പേരിൽ 241 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. കാസർകോട് ജില്ലയിലെ 153 പേരിൽ 151…

Read More

പുതുതായി 17 ഹോട്ട് സ്‌പോട്ടുകൾ, ആകെ 492; 23 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ പെരിയ (കണ്ടൈന്‍മെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10), വോര്‍ക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി…

Read More

കോഴിക്കോട് ഇന്ന് 95 പേർക്ക് കൂടി കോവിഡ് ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 05

കോഴിക്കോട് – ജില്ലയില്‍ ഇന്ന് 95 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇന്ന് ആകെ പോസിറ്റീവ് കേസുകള്‍ – 95 വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 10 ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 05 സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 65 ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 05 10 കേസുകളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വിദേശത്ത്‌നിന്ന് എത്തിയവരില്‍…

Read More

ഇന്ന് സംസ്ഥാനത്ത് 1129 പേര്‍ക്ക് കോവിഡ്; 752 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1129 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പത്രക്കുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ 259 പേർക്കും, കാസർഗോഡ് ജില്ലയിലെ 153 പേർക്കും, മലപ്പുറം ജില്ലയിലെ 141 പേർക്കും, കോഴിക്കോട് ജില്ലയിലെ 95 പേർക്കും, പത്തനംതിട്ട ജില്ലയിലെ 85 പേർക്കും, തൃശൂർ ജില്ലയിലെ 76 പേർക്കും, ആലപ്പുഴ ജില്ലയിലെ 67 പേർക്കും, എറണാകുളം ജില്ലയിലെ 59 പേർക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേർക്ക് വീതവും, വയനാട് ജില്ലയിലെ…

Read More

വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യും വരെ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കുടുംബം

വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യും വരെ ചിറ്റാറിൽ മരിച്ച മത്തായിയുടെ സംസ്‌കാരം നടത്തില്ലെന്ന് കുടുംബം. കസ്റ്റഡിയിലുള്ളയാളുടെ സുരക്ഷ വനംവകുപ്പ് ഉറപ്പ് വരുത്തിയില്ല. അന്വേഷണത്തിൽ വീഴ്ച നടന്നിട്ടുണ്ടെന്നും മത്തായിയുടെ കുടുംബം ആരോപിച്ചു മത്തായിയുടെ മൃതദേഹം റാന്നി സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേസിൽ വനംവകുപ്പും പോലീസും വെവ്വേറെ അന്വേഷണം നടത്തുന്നുണ്ട്. ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല സ്വന്തം ഫാമിലെ കിണറിൽ മരിച്ച നിലയിലാണ് മത്തായിയെ ചൊവ്വാഴ്ച കണ്ടത്. ഇതിന് തൊട്ടുമുമ്പ് വനംവകുപ്പ് മത്തായിയെ കസ്റ്റഡിയിലെടുത്തിരുന്നു. തെളിവെടുപ്പിനിടെ…

Read More