മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാൻ അണിയറ നീക്കങ്ങൾ
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാൻ അണിയറ നീക്കങ്ങൾ . ശ്രീറാം ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായതിനാൽ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചു ഡോക്ടർമാർ അടക്കമുള്ളവരെ വിചാരണവേളയിൽ സ്വാധീനിക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്. ലാബുകളിലെ കോവിഡ് പരിശോധനയുടെ മേൽനോട്ടമായിരുന്നു ശ്രീറാമിന് ആദ്യം നൽകിയത്. ഇപ്പോൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ ചുമതലയാണ്. കോവിഡ് കാലമായതിനാലാണു ഡോക്ടറായ ശ്രീറാമിനെ ആരോഗ്യവകുപ്പിൽ നിയമിച്ചതെന്നാണു സർക്കാർ വിശദീകരണം. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ റിപ്പോർട്ടുകളും മൊഴികളും കേസിൽ നിർണായകമാണ്. ശ്രീറാം ഓടിച്ച കാർ അമിത വേഗത്തിൽ…
