സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ ഫലമായി ശക്തമായ മഴയാകും ലഭിക്കുക.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
ഓഗസ്റ്റ് 4-ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഓഗസ്റ്റ് 5- ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഓഗസ്റ്റ് 6-എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഓഗസ്റ്റ് 7-എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഓഗസ്റ്റ് 8-കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഇതിൽ ഓഗസ്റ്റ് 8ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. അതീവ ജാഗ്രത പാലിക്കാനാണ് നിർദേശം
യെല്ലോ അലർട്ട്
ഓഗസ്റ്റ് 4-ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശ്ശൂർ, പാലക്കാട്
ഓഗസ്റ്റ് 5-തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്
ഓഗസ്റ്റ് 6-തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
ഓഗസ്റ്റ്് 7- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
ഓഗസ്റ്റ് 8- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ