
രാഹുലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ഹണി ഭാസ്കരന്റെ പരാതിയില്‍ 9 പേര്‍ക്കെതിരെ എഫ്ഐആര്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരന് നല്കിയ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 9 പ്രതികള്‍ക്കെതിരെയാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. തന്റെ വ്യക്തിത്വത്തെ ഇടിച്ചുതാഴ്ത്തുന്ന വിധത്തിലുള്ള കമന്റുകളാണ് തനിക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നേരിടേണ്ടി വരുന്നതെന്നാണ് ഹണി ഭാസ്കരന്റെ പരാതി. സൈബര്‍ ആക്രമണത്തെക്കുറിച്ച് ഇന്നലെയാണ് ഹണി ഭാസ്കരന് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍…