Headlines

‘ശബരിമല സ്വർണക്കൊള്ള; പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ വീട്ടിൽ പോയി ആശ്വസിപ്പിച്ചത് BJP നേതാക്കൾ, പ്രധാനമന്ത്രി അറിഞ്ഞുകാണില്ല’; മന്ത്രി വി ശിവൻകുട്ടി

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി. ഞാനും മേയർ ആയിരുന്നു. പ്രധാനമന്ത്രി വരുമ്പോൾ മൂന്നാമത് സ്വീകരിക്കുന്നത് മേയർ ആണ്. BJP മേയർ പ്രധാനമന്ത്രിയെ ഔദ്യോഗിക വസ്ത്രം ധരിച്ച് സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം. വിശദീകരണങ്ങൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.BJP ഗ്രൂപ്പിസമാണോ, വി വി രാജേഷിനോടുള്ള എതിർപ്പാണോ കാരണമെന്ന് അറിയില്ല. പ്രധാനമന്ത്രി മേയറെ സ്വീകരിക്കാൻ കൂട്ടാത്തത്. തലസ്ഥാന നഗരിയോടുള്ള അവഗണന. പ്രോട്ടോക്കോൾ മാനുവൽ ഉണ്ട്. അത് അനുസരിച്ചാണ് നടപ്പാക്കേണ്ടത്. അതിനെ മേയർ തെറ്റായി ധരിച്ചിരിക്കുന്നു. അതാണ് വി വി രാജേഷ് ന്യായീകരിക്കുന്നത്.

തിരുവനന്തപുരം നിവാസികൾ എല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പക്ഷേ തിരുവനന്തപുരത്തിന് ഒരു വികസന പദ്ധതിയും പ്രഖ്യാപിച്ചില്ല. വികസന പദ്ധതികൾ പ്രഖ്യാപിക്കും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം.വികസനത്തെ സംബന്ധിച്ച് ഒരക്ഷരം പോലും മിണ്ടാൻ പ്രധാനമന്ത്രി തയ്യാറായില്ല. മരുഭൂമിയിൽ ഒരു തുള്ളി വെള്ളം നൽകുന്നത് പോലെയാണ് ട്രയിൻ അനുവദിച്ചത്. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഉപരോധിക്കുന്നു.

PM ശ്രീയിലെ പണം കേരളം വാങ്ങുന്നില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ അങ്ങനെ അല്ല. പണം തടഞ്ഞ് വച്ചിരിക്കുകയാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. ശബരിമല സ്വർണക്കൊള്ളയിൽ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ വീട്ടിൽ പോയി ആശ്വസിപ്പിച്ചത് BJP നേതാക്കൾ ആണ്. അത് പ്രധാനമന്ത്രി അറിഞ്ഞുകാണില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.