Headlines

നിയമസഭ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഫെബ്രുവരി ആദ്യവാരം ഉണ്ടായേക്കും

നിയമസഭ തിരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഫെബ്രുവരി ആദ്യവാരം ഉണ്ടായേക്കും. സിറ്റിംഗ്, സംവരണ സീറ്റുകളിലെ പട്ടിക ആദ്യം പ്രഖ്യാപിക്കും.പാലക്കാട്, തൃപ്പൂണിത്തുറ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പിന്നീടായിരിക്കും പ്രഖ്യാപിക്കുക. ഉച്ചയോടെ ഡല്‍ഹി കേരള ഹൗസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കേരളത്തിലെ നേതാക്കളുമായി ചര്‍ച്ചനടത്തും. (Congress candidate list likely to be out in the first week of February).മത്സരിക്കാനില്ലെന്ന് കെ ബാബു നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്. എല്‍ദോസ് കുന്നപ്പിള്ളിയെ പെരുമ്പാവൂരില്‍ നിന്നും മാറ്റില്ല. തൃക്കാക്കരയില്‍…

Read More

പോറ്റിയും അടൂര്‍ പ്രകാശും ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തി; UDF ന് കുരുക്കായി ചിത്രങ്ങൾ

ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫിന് കുരുക്കായി പുതിയ ചിത്രങ്ങൾ. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കൊപ്പമുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ബെംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. സമ്മാനം കൈമാറുന്നതും ചിത്രത്തിലുണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള ചിത്രങ്ങളില്‍ പോറ്റിയുടെ സുഹൃത്തായ രമേഷ് റാവുവും ഒപ്പമുണ്ട്.സ്വന്തം മണ്ഡലത്തിലെയാള്‍ എന്ന തരത്തിലുള്ള പരിചയം മാത്രമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ളത് എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞിരുന്നത്. പോറ്റിയുടെ പുളിമാത്തെ തറവാട്ട് വീട്ടില്‍ അടൂര്‍ പ്രകാശ് എത്തിയിരുന്നുവെന്ന് അയല്‍വാസിയായ വിക്രമന്‍ നായര്‍ നേരത്തെ…

Read More

പൂന്തുറയില്‍ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ ഇന്ന് നാട്ടിലെത്തിക്കും

തിരുവനന്തപുരം പൂന്തുറയില്‍ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത മകള്‍ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ ഇന്ന് നാട്ടിലെത്തിക്കും. തുടര്‍ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും കേസെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈയില്‍ നിന്നാണ് ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുത്തത്. ബന്ധുക്കള്‍ക്ക് ആത്മഹത്യാക്കുറിപ്പ് വാട്‌സാപ്പില്‍ അയച്ചു നല്‍കിയാണ് സജിത മകള്‍ ഗ്രീമ എന്നിവര്‍ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യുന്നത്. പിന്നാലെ പുറത്തുവന്ന ആത്മഹത്യ കുറിപ്പിലാണ് ഭര്‍ത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതരാരോപണങ്ങള്‍ ഉള്ളത്.മകള്‍ക്ക് 200 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിട്ടും അത്…

Read More

തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി; ചെങ്കൽപ്പേട്ടിൽ റാലി ഇന്ന്

തമിഴ്നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ഔദ്യോഗികമായി ആരംഭിക്കും. ചെങ്കൽപേട്ട് മധുരാന്തകത്ത് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്കാണ് പൊതുയോഗം. എൻഡിഎയുടെ സഖ്യകക്ഷി നേതാക്കളെല്ലാം പരിപാടിയ്ക്കെത്തും.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ചെന്നൈയിലുണ്ട്. എൻഡിഎ വിട്ട അമ്മ മക്കൾ മുന്നേറ്റ കഴകം കഴിഞ്ഞ ദിവസം മുന്നണിയിൽ തിരിച്ചെത്തിയിരുന്നു. തമിഴ്നാട്ടിലെ കോൺഗ്രസ്, ഇന്ത്യൻ ജനനായക കക്ഷി ഉൾപ്പെടെയുള്ള കക്ഷികൾ എൻഡിഎയിൽ തുടരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്തും എത്തുന്നുണ്ട്….

Read More

‘ട്രംപ് ബോര്‍ഡ് ഓഫ് പീസ്’ ഇനി ഔദ്യോഗിക അന്താരാഷ്ട്ര സംഘടന; അംഗമാകുന്നതില്‍ നിലപാട് വ്യക്തമാക്കാതെ ഇന്ത്യ

‘ട്രംപ് ബോര്‍ഡ് ഓഫ് പീസ്’ ഇനി ഔദ്യോഗിക അന്താരാഷ്ട്ര സംഘടന. ദാവോസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചാര്‍ട്ടര്‍ അവതരിപ്പിച്ചു. അംഗത്വമെടുത്തവര്‍ ഒരു ബില്യണ്‍ ഡോളര്‍ ധനസഹായം നല്‍കണമെന്ന് ട്രംപ്. ഐക്യരാഷ്ട്ര സംഘടനക്ക് ബദലായാണ് ട്രംപിന്റെ പുതിയ നീക്കമെന്നതാണ് ഉയരുന്ന ആശങ്ക. (Trump rolls out his Board of Peace).പാകിസ്താന്‍ ,അസര്‍ബൈജാന്‍, യുഎഇ, ഹംഗറി ഇസ്രായേല്‍ തുടങ്ങി ഇരുപതിലധികം രാജ്യങ്ങള്‍ സമിതിയില്‍ അംഗങ്ങളായി. സ്ഥിരം അംഗങ്ങളാകുന്നവര്‍ ഒരു ബില്യണ്‍ യുഎസ് ഡോളര്‍ സംഭാവന നല്‍കണമെന്ന് ട്രംപ്…

Read More

നോവായി ദുർഗ കാമി; നേപ്പാൾ സ്വദേശിനിയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും

ദുർഗകാമിയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.സംസ്കാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് ബന്ധുക്കൾ തീരുമാനമെടുക്കും. ഡാനൺ എന്ന അപൂർവ ജനിതക രോഗത്തെ തുടർന്നാണ് ദുർഗ എറണാകുളം ജനറൽ ആശുപത്രിയിൽ ദു‍ർഗ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്.ഡാനൺ ഡിസീസ് എന്ന അപൂർവ ജനിതക രോഗത്തെ തുടർന്ന് കഴിഞ്ഞ ഡിസംബർ 22നാണ് നേപ്പൾ സ്വദേശിനി ദുർഗ കാമിയുടെ ഹൃദയം മാറ്റിവെച്ചത്.തുടർന്ന് 31 ദിവസമായി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദുർഗ. ഇന്നലെ വൈകീട്ട് 4 മണിയോടെ ശ്വാസകോശത്തിൻ്റെ പ്രവർത്തനം നിലയ്ക്കുകയും ഹൃദസസ്തംഭനമുണ്ടാകുകയുമായിരുന്നു.അടിയന്തിര…

Read More

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്‌ഐടി. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് സ്വര്‍ണക്കൊള്ള അറിയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ചോദ്യം ചെയ്യലില്‍ തന്ത്രി ഭാഗികമായി സ്വര്‍ണക്കൊള്ള സമ്മതിച്ചു. ദ്വാരപാലക ശില്‍പ കേസിലും, കട്ടിളപ്പാളി കേസിലും തന്ത്രിക്ക് നേരിട്ട് പങ്കുണ്ട് എന്നതിന് തെളിവുകളും മൊഴിയും എസ്‌ഐടിക്ക് ലഭിച്ചു. ഇന്നലെയാണ് നിര്‍ണായക ചോദ്യം ചെയ്യല്‍ നടന്നത്. (SIT confirms direct involvement of Thantri).തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് തന്ത്രി കുടുങ്ങിയത്. തന്ത്രിയുടെ മൊഴിയില്‍…

Read More

യുക്രെയ്‌ൻ – യുഎസ് – റഷ്യ ചർച്ച ഇന്ന് യുഎഇയിൽ ആരംഭിക്കും; യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്ച ചെയ്യണമെന്ന് സെലെൻസ്കി

യുക്രെയൻ- റഷ്യ- അമേരിക്ക ആദ്യ ത്രികക്ഷി ചർച്ച ഇന്ന് യു എ ഇ-യിൽ നടക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്നതിനിടയാക്കുമെന്ന് സെലൻസ്‌കി പ്രത്യാശ പ്രകടിപ്പിച്ചു. റഷ്യ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു. ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ യുദ്ധാനന്തരം യുക്രെയ്‌നുള്ള സുരക്ഷാ ഗ്യാരണ്ടികളുടെ കാര്യത്തിൽ ധാരണയായെന്നും സെലൻസ്‌കി പറഞ്ഞു.ദാവോസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും സെലെൻസ്കി കൂടിക്കാഴ്ച നടത്തി. ചർച്ച ഉൽപ്പാദനക്ഷമവും അർത്ഥവത്തായതുമായിരുന്നുവെന്ന് സെലെൻസ്‌കി പ്രതികരിച്ചു.’യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രേഖകൾ ഏകദേശം തയാറാണ്. യുക്രെയ്‌ൻ പൂർണ സത്യസന്ധതയോടും…

Read More

‘എല്ലാത്തിന്റെയും ഒരു കഷണം കിട്ടണം’; ട്രംപിനെ പരിഹസിച്ച് ഇലോൺ മസ്‌ക്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരിഹസിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക് ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ നടത്തിയ പരാമർശം വൈറലാകുന്നു. ”ബോർഡ് ഓഫ് പീസ് രൂപീകരിച്ചതിനെപ്പറ്റി കേൾക്കുന്നു. സമാധാനം എന്നർത്ഥമുള്ള പീസല്ല, കഷണം എന്നർത്ഥമുള്ള പീസാണ് അതെന്ന് തോന്നുന്നു” എന്നായിരുന്നു പരിഹാസം. ഗ്രീൻലൻഡിന്റെ ഒരു കഷണം, വെനസ്വേലയുടെ ഒരു കഷണം, നമുക്ക് എല്ലാത്തിന്റെയും ഒരു കഷണം കിട്ടണം.”. സദസ്സിൽ കൂട്ടച്ചിരി ഉയർത്തി മസ്‌കിന്റെ ഈ വാക്കുകൾ. അതേസമയം ‘ട്രംപ് ബോർഡ് ഓഫ് പീസ്’ ഇനി ഔദ്യോഗിക അന്താരാഷ്ട്ര…

Read More

ഷിംജിതയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും; ബസിൽ തെളിവെടുപ്പ് നടത്താൻ സാധ്യത

ബസിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.കൂടാതെ ഷിംജിത വീഡിയോ ചിത്രീകരിച്ച ബസ്സിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്.പ്രതിയുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരുന്നു. സംഭവം നടന്ന ദിവസം ഏഴ് വീഡിയോ ഷിജിത ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ തിരിച്ചെടുക്കാൻ കഴിഞ്ഞാൽ കേസിൽ അത് ഏറെ നിർണായകമാകും….

Read More