ജമ്മുകശ്മീരിലെ കത്വയിൽ ഭീകരനെ വധിച്ചതായി ജമ്മു കശ്മീർ പൊലീസ്. ജെയ്‌ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ടത്. കൂടുതൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സിആർപിഎഫും ജമ്മു കശ്മീർ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചത്.രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചത്. “കത്വ ജില്ലയിലെ ബില്ലാവർ പ്രദേശത്ത് സൈന്യവും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഒരു പാകിസ്താൻ ജെയ്ഷ് ഭീകരനെ വധിച്ചു,” ജമ്മു ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ബിഎസ് ടുട്ടി പ്രസ്താവനയിൽ അറിയിച്ചു. വ്യാഴാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികന് പരുക്കേറ്റിരുന്നു. പരുക്കേറ്റ സൈനികനെ ഹെലികോപ്റ്റർ വഴി ഉദംപൂരിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ജമ്മുകശ്മീരിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ചു






