ഭരണത്തണലിൽ രക്ഷപ്പെട്ട കേസുകളിൽ കുടുങ്ങും; 15 എസ്എഫ്ഐ നേതാക്കളെ തൂക്കാൻ പൊലീസ്, കൂടുതൽ അറസ്റ്റുണ്ടാകും
തിരുവനന്തപുരം ∙ പൊതുമുതൽ നശിപ്പിച്ച കേസിലുൾപ്പെടുകയും മുൻസർക്കാരിന്റെ കാലത്ത് ഭരണസ്വാധീനത്തിൽ രക്ഷപ്പെടുകയും ചെയ്ത എസ്എഫ്ഐ നേതാക്കൾക്കെതിരെ നടപടി കടുപ്പിക്കാൻ പൊലീസ് തീരുമാനം. ഈ മാസം 2ന് സെക്രട്ടേറിയറ്റിലേക്കു നടത്തിയ പ്രകടനത്തിൽ പൊലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ പിടികൂടാനും ഇവർക്കെതിരെ മുൻസർക്കാരിന്റെ കാലത്ത് എടുത്ത പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള മറ്റു കേസുകളിൽക്കൂടി അറസ്റ്റ് രേഖപ്പെടുത്താനും നടപടിയാരംഭിച്ചു.തിരുവനന്തപുരം ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ (ക്രമസമാധാനം) നേതൃത്വത്തിൽ ഇതിനായി ടീം രൂപീകരിച്ചു. എസ്എഫ്ഐയിലെ 15 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവരെത്തേടി…
