
‘തുടർച്ചയായി സാങ്കേതിക തകരാറുകൾ’; എയർ ഇന്ത്യ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് DGCA
എയർ ഇന്ത്യ വിമാനങ്ങളിൽ സാങ്കേതിക തകരാർ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). എയർ ഇന്ത്യ ഉദ്യോഗസ്ഥരുമായും എയർ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥന്മാരുമായും യോഗം ചേരും. ഡിജിസിഎ ഡയറക്ടർ ജനറൽ വെർച്വൽ ആയാണ് യോഗം ചേരുക. ഡല്‍ഹിയില്‍നിന്ന് പാരീസിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം AI 143 ആണ് റദ്ദാക്കിയത്. പ്രീ ഫ്ലൈറ്റ് പരിശോധനയിൽ പ്രശ്നങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റദ്ദാക്കൽ. ബോയിങ് നിര്‍മിത 787-8 ഡ്രീംലൈനര്‍ വിമാനമാണിത്. 1.15ന് ഡൽഹിയിൽ നിന്ന്…