
‘രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പിന് വാശി പിടിക്കില്ല’; ബിജെപി സംസ്ഥാന നേതൃത്വം
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാലും പാലക്കാട് ഉപതിരഞ്ഞെടുപ്പിന് വാശി പിടിക്കില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഇനിയൊരു ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. തദ്ദേശ–നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടയിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ഗുണം ചെയ്യില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ ലക്ഷ്യം മാറിപ്പോകുമെന്നും ബിജെപി വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം നിയമോപദേശം തേടുന്നതിനിടെയാണ് ബിജെപിയുടെ നിലപാട് പുറത്തുവന്നത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു….