മീൻ, നാരങ്ങ, സിന്ദൂരം: ജാമ്യം കിട്ടാൻ ചീഫ് ജസ്റ്റിസിന്റെ ഫോട്ടോ ഉപയോഗിച്ച് പൂജ ശ്മശാനത്തിൽ
ബിലാസ്പൂർ∙ ബന്ധുവിനു ജാമ്യം ലഭിക്കാനായി ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഫോട്ടോ ഉപയോഗിച്ച് പൂജ. സിപത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേവ്രി ഗ്രാമത്തിലെ ശ്മശാനത്തിലാണു സംഭവം. സംഭവത്തിൽ ഒരാളെ ബിലാസ്പൂർ പൊലീസ് ചോദ്യം ചെയ്തു. ശനിയാഴ്ച രാത്രിയാണ് ദേവ്രി ഗ്രാമത്തിലെ ശ്മശാനത്തിനടുത്ത് സംശയാസ്പദമായ രീതിയിൽ നാലുപേരെ നാട്ടുകാർ കണ്ടു. ഇവർ എന്തോ ചെയ്യുന്നതു കണ്ട് അവർക്കരികിലേക്കു നാട്ടുകാർ എത്തിയപ്പോഴേക്കും മൂന്നുപേർ ഓടി രക്ഷപ്പെട്ടു. പിന്നാലെ സംശയം തോന്നിയതോടെ നാലാമനായ റിഷികേശ് കുമാറിനെ നാട്ടുകാർ പിടികൂടി പൊലീസിനു…
