Headlines

Webdesk

‘പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും ഹൃദയം നിറഞ്ഞ നന്ദി’; മമ്മൂട്ടി

പത്മഭൂഷൻ ബഹുമതിയിൽ നന്ദി അറിയിച്ച് നടൻ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. മാതൃരാജ്യത്തിനു നന്ദി….‘പത്മഭൂഷൻ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.പത്മഭൂഷൻ ബഹുമതിയിൽ നന്ദി അറിയിച്ച് നടൻ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. മാതൃരാജ്യത്തിനു നന്ദി….‘പത്മഭൂഷൻ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ…

Read More

പത്തനംതിട്ടയിൽ മുഖ്യമന്ത്രിയ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു; കസ്റ്റഡിയിലെടുത്ത് പൊലീസ്

പത്തനംതിട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. അഴൂർ ഗസ്റ്റ് ഹൗസിന് സമീപം വെച്ചാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ജിതിൻ ജെ നൈനാൻ എന്നിവരാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശബരിമലയിലെ സ്വർണക്കൊള്ള അടക്കമുള്ള വിഷയത്തിലാണ് പ്രതിഷേധം ഉണ്ടായത്. ഇന്ന് പത്തനംതിട്ടയിൽ വെച്ച് നടക്കുന്ന സിപിഐഎമ്മിന്റെ പാർട്ടി ജില്ലാ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.

Read More

‘വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ, എസ്എൻഡിപിക്കുള്ള അംഗീകാരം’; വെള്ളാപ്പള്ളിയെ അഭിനന്ദിച്ച് വി ഡി സതീശൻ

വെള്ളാപ്പള്ളിയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പത്മ പുരസ്കാരത്തിൽ വെള്ളാപ്പള്ളിക്ക് അഭിനന്ദനങ്ങൾ. എസ്എൻഡിപി ക്കുള്ള അംഗീകാരം ആയി കണക്കാക്കുന്നു. പത്മ പുരസ്കാരത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.NSS SNDP ഐക്യം അവരുടെ ആഭ്യന്തര വിഷയം. കോൺഗ്രസ്‌ ഇടപെട്ടില്ല. സമുദായ സംഘടനകളുടെ തീരുമാനങ്ങളിൽ യുഡിഎഫ് ഇടപെടാറില്ല. അവർ തിരിച്ച് രാഷ്ട്രീയ സംഘടനകളുടെ വിഷയത്തിലും ഇടപെടരുത് എന്നാണ് നിലപാട്. SNDP – NSS ഐക്യം – കോൺഗ്രസ്‌ ഒന്നിലും ഇടപെട്ടിട്ടില്ലെന്നും വി ഡി സതീശൻ…

Read More

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

കോട്ടയം പാമ്പാടി അങ്ങാടി വയലിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു. പാമ്പാടി വെള്ളൂർ സ്വദേശിനി ബിന്ദുവിനെയാണ് ഭർത്താവ് സുധാകരൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം വീടിനുള്ളിലാണ് കണ്ടെത്തിയത് . ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം നടന്നത്. സമീപവാസികൾ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാമ്പാടി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Read More

‘എസ് രാജേന്ദ്രൻ രാഷ്ട്രീയ എതിരാളിയല്ല; മണിയുടെ നാടൻപ്രയോഗങ്ങളും ആംഗ്യങ്ങളും സമൂഹം അംഗീകരിച്ചത്’; ന്യായീകരിച്ച് സി വി വർഗീസ്

മൂന്നാറിൽ മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ എം എം മണി നടത്തിയ ഭീഷണി പ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. മണിയുടെ നാടൻപ്രയോഗങ്ങളും ആംഗ്യങ്ങളും കേരള സമൂഹം അംഗീകരിച്ചതാണ്. എംഎം മണിയുടെ പദപ്രയോഗത്തെ മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തു. എസ് രാജേന്ദ്രൻ സിപിഐഎമ്മിന്റെ രാഷ്ട്രീയ എതിരാളിയല്ലെന്നും സി വി വർഗീസ് പറഞ്ഞു.ദേവികുളം മുൻ എം എൽ എയും സിപിഐഎം നേതാവുമായിരുന്ന എസ് രാജേന്ദ്രൻ കഴിഞ്ഞ ആഴ്ചയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെ…

Read More

‘SNDP ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യം; അടഞ്ഞ അധ്യായം’; ജി സുകുമാരൻ നായർ

എസ്എൻഡിപി-എൻഎസ്എസ് ഐക്യ നീക്കം അടഞ്ഞ അധ്യായമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എസ്എൻഡിപി ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണ്. രാഷ്ട്രീയ നീക്കം മനസിലായതുകൊണ്ടാണ് പിന്മാറ്റമെന്ന് സുകുമാരൻ നായർ പറഞ്ഞു. രൂപരേഖ പോലും തായാറാക്കാത്ത ഐക്യത്തിൽ എന്ന് തീരുമാനിച്ചിട്ട് കാര്യമില്ല. വെള്ളാപ്പള്ളി നടേശൻ പറഞ്ഞതുകൊണ്ട് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് പറഞ്ഞതെന്ന് ജി സുകുമാരൻ നായർ പറഞ്ഞു.ഐക്യചർച്ചകൾക്ക് എൻഡിഎ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ദൂതനാക്കിയതിൽ എതിർപ്പുണ്ടെന്നും ഇക്കാര്യം എസ്എൻഡിപി യോഗത്തെ താൻ നേരിട്ടറിയിച്ചെന്നും ജി സുകുമാരൻ…

Read More

ആ ബാറ്റില്‍ നിന്ന് ഇത്തവണയും മറുപടിയുണ്ടായില്ല; ആശങ്കയിലായി ആരാധകര്‍

കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് സഞ്ജു സാംസണ്‍. അതിനാല്‍ തന്നെ അദ്ദേഹം ഓരോ തവണ ഇന്ത്യന്‍ ടീമിലിടം നേടുമ്പോഴും മലയാളികള്‍ മതിമറന്നാഘോഷിച്ചു. തങ്ങളുടെ സ്വന്തം ‘ബ്രോ’യില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചു. വരാനിരിക്കുന്ന ട്വന്റി ട്വന്റി ലോക കപ്പ് ടീമിലിടം ഉറപ്പിക്കാനുള്ള അവസരമായിരുന്നു ന്യൂസിലാന്‍ഡുമായുള്ള ട്വന്റി ട്വന്റി പരമ്പര. എന്നാല്‍ ഇന്ത്യയുടെ തിളക്കമുള്ള വിജയത്തിനിടയിലും പരമ്പരയിലെ മൂന്നാം മാച്ചിലുണ്ടായ ഗോള്‍ഡന്‍ ഡക്ക് ആരാധകരിലാകെ നിരാശ പടര്‍ത്തിയിരിക്കുകയാണ്. ആദ്യ മൂന്നുമത്സരങ്ങളിലും നിരാശജനകമായ പ്രകടനം കാഴ്ച്ചവെച്ച സഞ്ജുവിന് ഇനി അടുത്ത മാച്ചില്‍ അവസരം ലഭിക്കുമോ…

Read More

കത്തിക്കയറി പൊന്ന്! സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 1800 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. പവന് 1800 രൂപ‌യാണ് ഇന്ന് ഉയർന്ന്. ഇതോടെ റെക്കോ‍ഡുകൾ മറികടന്ന് ഒരു പവൻ പൊന്നിന് 1,19,320 രൂപയായി. ഗ്രാമിന് 225 രൂപയാണ് ഇന്ന് വർധിച്ചത്. 14,915 രൂപയാണ് ഇന്നത്തെ നിരക്ക്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 5000 ഡോളർ പിന്നിടുകയും ചെയ്തു.ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര…

Read More

‘ആരെയും അധിക്ഷേപിച്ചിട്ടില്ല; പാണക്കാട് കുടുംബത്തെ അവഹേളിച്ചു എന്നത് വാസ്തവ വിരുദ്ധം’; ഉമർ ഫൈസി മുക്കം

പാണക്കാട് കുടുംബത്തിനെതിരായ പരാമർശത്തിന്റെ പേരിൽ സമസ്ത നേതാക്കളുടെ വിമർശനത്തിൽ പ്രതികരണവുമായി മുശാവറ അംഗം ഉമർ ഫൈസി മുക്കം. താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ബാഫഖി തങ്ങളെയും പാണക്കാട് കുടുംബത്തെയും അവഹേളിച്ചു എന്നത് വാസ്തവ വിരുദ്ധമാണെന്നു ഉമർ ഫൈസി മുക്കം വിശദീകരിച്ചു.മലപ്പുറം എടവണ്ണപ്പാറയിലെ പ്രസംഗം മുഴുവൻ കേൾക്കണം. പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. തന്നെ ആരും ശാസിച്ചിട്ടില്ലെന്നും വിശദീകരണം തേടിയിട്ടുമില്ലെന്നു അദേഹം പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് ഷാഫി ചാലിയത്തിന് മറുപടി ഇല്ലെന്നും അദേഹം കൂട്ടിച്ചേർത്തു….

Read More

‘മൂന്ന് പത്മ പുരസ്കാരങ്ങൾ സ്വാഗതാർഹം; മറ്റ് പുരസ്കാരങ്ങളെ കുറിച്ച് അഭിപ്രായമില്ല’, വെള്ളാപ്പള്ളിയ്‌ക്കെതിരെ ഒളിയമ്പുമായി കെ മുരളീധരൻ

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രഖ്യാപിച്ച മൂന്ന് പത്മ പുരസ്കാരങ്ങൾ സ്വാഗതാർഹമാണ്. വി എസ് അച്യുതാനന്ദന് നൽകിയ മരണാനന്തര ബഹുമതിയായി നൽകിയ പത്മവിഭൂഷൺ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന് ചെയ്ത അംഗീകാരമാണ്. നടൻ മമ്മൂട്ടിയ്ക്ക് ലഭിച്ച പത്ഭൂഷൺ ബഹുമതി കലാ രംഗത്ത് അദ്ദേഹം ചെയ്ത സേവനത്തിനുള്ള അംഗീകാരമാണ്. അതുപോലെയാണ് ശ്രീമതി വിമലാ മേനോന് നൽകിയ പത്മശ്രീയും, ഈ മൂന്ന് അംഗീകാരങ്ങളും അഭിമാനമുള്ളതാണ് എന്നാൽ മറ്റ് പുരസ്കാരങ്ങളെ…

Read More