മാസപ്പടി കേസ്: ‘ഭീഷണിപ്പെടുത്തി മൊഴിയെടുത്തു’; EDക്കെതിരെ ഗുരുതര ആരോപണവുമായി CMRL മുൻ സിഎഫ്ഒ
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാടിലെ ഇഡിക്ക് നൽകിയ മൊഴി പിൻവലിക്കാൻ നീക്കവുമായി സിഎംആർഎൽ മുൻ സിഎഫ്ഒ സുരേഷ്കുമാർ. മൊഴി പിൻവലിക്കൽ സത്യവാങ്മൂലം നൽകി. ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തു എന്ന് ആക്ഷേപം. താൻ പറഞ്ഞ മൊഴി ഇ ഡി മുഖവിലക്കെടുത്തില്ലെന്നും സുരേഷ് കുമാർ പറയുന്നു. പിണറായി വിജയൻ മൂന്ന് എട്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് സുരേഷ് കുമാറിന്റെ മൊഴി ഉണ്ടെന്നായിരുന്നു ഇഡി പറഞ്ഞിരുന്നത്. സിഎംആർ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ് നേരത്തെ…
