Headlines

Webdesk

രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. നേതാക്കൾ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. കേസോ പരാതിയോ ഇല്ലാത്ത സാഹചര്യത്തിൽ രാജി ആവശ്യപ്പെടേണ്ടതില്ലെന്ന് കെപിസിസി തീരുമാനിച്ചിരുന്നു. വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. അതേസമയം എംഎൽഎ സ്ഥാനത്ത് രാഹുലിന് തുടരാം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട കെപിസിസി നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ രാഹുലിന്റെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന്…

Read More

മുൻ ഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടുകള്‍ തിരിച്ചയച്ചു; അജിത് കുമാറിനായി അസാധാരണ നടപടിയുമായി സർക്കാർ

എം.ആർ.അജിത് കുമാറിനായി വീണ്ടും സർക്കാർ. മുൻ ഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടുകള്‍ മടക്കി. ഷെയ്ക്ക് ദർവേഷ് സഹേബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളാണ് തിരിച്ചയച്ചത്. റവാഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്. ഷെയ്ക്ക് ദർവേസ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളാണ് തിരിച്ചയച്ചത്. റാവഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പൂരം റിപ്പോർട്ട്, പി.വിജയൻ നൽകിയ പരാതിയിൻ…

Read More

സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രം. കെ.ടി ജലീൽ നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്. വ്യാജ ആരോപണങ്ങൾക്കും ഗൂഢാലോചനയ്ക്കും പിന്നിൽ സ്വപ്നയും, പി.സി ജോർജും എന്നായിരുന്നു പരാതി. സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ ഗൂഢാലോചന നടന്നുവെന്നും സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചുവെന്നടക്കമുള്ള കാര്യങ്ങൾ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നു. സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്ക്…

Read More

പ്രധാനമന്ത്രി ഗുജറാത്തിൽ; 5,400 കോടി രൂപയുടെ പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലേക്ക്. ഇന്നും നാളെയുമാണ് പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനം. അഹമ്മദാബാദില്‍ 5,400 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. ഇന്ന് വൈകീട്ടോടെയാണ് അദ്ദേഹം ഗുജറാത്തില്‍ എത്തുന്നത്. റെയില്‍വേ മേഖലയില്‍ 1,400 കോടിയിലധികം രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. വൈകീട്ട് 6 മണിക്ക് അഹമ്മദാബാദിലെ ഖോടാല്‍ധാം മൈതാനത്ത് പൊതുപരിപാടിയില്‍ സംസാരിക്കും. നഗരവികസനം, ഊര്‍ജ്ജം, റോഡുകള്‍, റെയില്‍വേ എന്നിവ ഉള്‍പ്പെടുന്ന പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യങ്ങളിലും കണക്ടിവിറ്റിയിലുമാണ് സര്‍ക്കാര്‍ ഗുജറാത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേന്ദ്രം…

Read More

‘ഹനുമാന്‍ ജിയാണ് ആദ്യത്തെ ബഹിരാകാശ യാത്രികന്‍, പുസ്തകങ്ങൾക്കപ്പുറം പാരമ്പര്യത്തെ അറിയണം’; സ്കൂൾ വിദ്യാര്‍ഥികളോട് ബിജെപി നേതാവ് അനുരാഗ് താക്കൂര്‍

ആദ്യമായി ബഹിരാകാശത്തേക്ക് ഹനുമാനാണ് യാത്ര ചെയ്തതെന്ന പരാമർശവുമായി ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ അനുരാഗ് താക്കൂര്‍. ഹിമാചല്‍ പ്രദേശിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു താക്കൂര്‍. വിദ്യാർഥികളോട് പുസ്തകങ്ങൾക്കപ്പുറം ചിന്തിക്കാനും ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച് അറിയണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ അനുരാഗ് താക്കൂർ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു. ‘പവൻസുത് ഹനുമാൻ ജി….ആദ്യത്തെ ബഹിരാകാശ യാത്രികൻ’ എന്ന് കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ 1961 ഏപ്രിൽ 12 ന് ആദ്യമായി…

Read More

‘ഒരോരുത്തർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഒരു നിമിഷം വൈകരുത്, രാഹുല്‍ രാജി വയ്ക്കുക തന്നെ വേണം’; ഉമ തോമസ്

രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച ഉമ തോമസ് എംഎൽഎക്കെതിരെ കടുത്ത സൈബർ ആക്രമണം. യൂത്ത് കോൺഗ്രസ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലും ഉമ തോമസിൻ്റെ ഫേസ്ബുക്കിലുമാണ്’ കോൺഗ്രസ് അനുകൂലികൾ തന്നെ സൈബർ ആക്രമണം നടത്തുന്നത്. താൻ നേരിടുന്ന സൈബർ അക്രമണത്തിൽ പ്രതികരിച്ച് ഉമ തോമസ് MLA രംഗത്തെത്തി. ജനാധിപത്യ നാട് അല്ലെ ഇത്. എന്റെ പ്രസ്ഥാനം കൂടെ നിൽക്കുമെന്നാണ് വിശ്വാസം. ഒരോരുത്തർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവരുടെ അഭിപ്രായത്തിൽ ഞാൻ കൈകടത്തുന്നില്ല. രാഹുലിനെതിരെ ഇന്നലെ പറഞ്ഞതിൽ കൂടുതൽ ഒന്നുമില്ലെന്നും ഉമാ തോമസ്…

Read More

നിമിഷപ്രിയ കേസ്; ‘വധശിക്ഷയ്ക്ക് മാപ്പ് നൽകാൻ ഇസ്ലാം പറയുന്നുണ്ടെന്ന് കുടുംബങ്ങളെ ബോധ്യപ്പെടുത്തി’; കാന്തപുരം

യെമനിലെ ജയിലിൽക്കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചതിലൂടെ മുഹമ്മദ് നബിയുടെ സന്ദേശമാണ് നടപ്പാതയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ. വധശിക്ഷയ്ക്ക് മാപ്പ് നൽകാൻ ഇസ്ലാം പറയുന്നുണ്ടെന്ന് കുടുംബങ്ങളെ ബോധ്യപ്പെടുത്തി. യെമനിലെ ചർച്ചകൾക്ക് നേതൃത്വം വഹിച്ച സുന്നി പണ്ഡിതൻ കേരളത്തിൽ എത്തുമെന്നും കാന്തപുരം അബൂബക്കർ മുസ്‍ലിയാർ സ്ഥിരീകരിച്ചു. ആരെയും അറിയിക്കാതെ ഇത്തരം കാര്യങ്ങൾ ചെയ്തത്. എന്നാൽ ഇത് നമിഷ നേരം കൊണ്ട് ലോകം അത് അറിഞ്ഞു. എല്ലാവരെയും സഹായിക്കുക എന്ന ഇസ്ലാമിക തത്വമാണ് നടപ്പായതെന്ന് കാന്തപുരം പറഞ്ഞു. തലാലിന്റെ കുടുംബത്തോട്…

Read More

രാജിവെച്ച് ഒഴിയില്ല‌, കൂടുതൽ തെളിവുകൾ പുറത്തുവിടും’; രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് ഒഴിയില്ല. വിവാദങ്ങളിൽ ഇന്നും മാധ്യമങ്ങളെ കാണാൻ ആലോചന. തന്റെ ഭാഗം സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവിടും. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ മൗനാനുവാദത്തോടെ നീക്കം. എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജിക്ക് പകരം സസ്പെൻഷനാണ് സജീവമായി പരിഗണിക്കുന്നത്. രാവിലെ അന്തിമ തീരുമാനം എടുക്കും. എംഎൽഎ സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ തിരിച്ചടിയാകും എന്ന വിലയിരുത്തലാണ് പാർട്ടിക്ക്. ഇതോടെ എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജിക്ക് ശക്തമായ സമ്മർദ്ദം ഉയർത്തിയ നേതാക്കൾ പോലും അയഞ്ഞു….

Read More

‘വിവരങ്ങൾ കൈമാറി’; ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മോശം സന്ദേശം അയക്കുന്നുവെന്ന പരാതിയിൽ ഉറച്ച് വനിതാ SIമാർ

ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വാട്സ്ആപ്പിൽ മോശം സന്ദേശം അയക്കുന്നുവെന്ന് പരാതിയിൽ ഉറച്ച് വനിതാ എസ്ഐമാർ. ആരോപണ വിധേയനായ എഐജി വിജി വിനോദ് കുമാറിന്റെയും വനിതാ എസ് ഐ. മാരുടെയും മൊഴി എടുക്കും. കുറ്റക്കാരൻ എന്ന് കണ്ടെത്തിയാൽ ക്രിമിനൽ നടപടിയോ വകുപ്പ് തല നടപടിയോ ഉണ്ടാകും. എസ്പി മെറിൻ ജോസഫിനാണ് അന്വേഷണ ചുമതല. ഗൂഢാലോചന എന്ന പരാതിയുമായി എഐജിയും ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ഡിഐജി അജിതാ ബീഗം രഹസ്യമായി പ്രാഥമിക അന്വേഷണം നടത്തി പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. പോഷ് നിയമപ്രകാരമുള്ള…

Read More

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് സ്ഥാനം; അവകാശ വാദവുമായി ഉമ്മൻചാണ്ടി ബ്രിഗേഡും രംഗത്ത്

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിന് അവകാശ വാദം ഉന്നയിച്ച് ഉമ്മൻചാണ്ടി ബ്രിഗേഡും രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളത്തെ പ്രസിഡന്റ് ആക്കണമെന്നാണ് ആവശ്യം. സംസ്ഥാന കമ്മിറ്റിയിൽ നിന്നല്ല നിയമനമെങ്കിൽ കെ എം അഭിജിത്തിനെ സംസ്ഥാന പ്രസിഡൻ്റ് ആക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട് ചാണ്ടി ഉമ്മനെ പിന്തുണയ്ക്കുന്ന വിഭാഗമാണ് ഉമ്മൻചാണ്ടി ബ്രിഗേഡ്. കഴിഞ്ഞ സംഘടന തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥി ആക്കിയതിൽ പ്രതിഷേധിച്ചു് ഒറ്റയ്ക്ക് മത്സരിച്ച എ വിഭാഗമാണ് ഉമ്മൻചാണ്ടി ബ്രിഗേഡ്….

Read More