പത്മയില്‍ തട്ടി തകര്‍ന്ന നായര്‍-ഈഴവ ഐക്യം; വെള്ളാപ്പള്ളിയുടെ കെണിയില്‍ വീഴാതെ സുകുമാരന്‍ നായര്‍ രക്ഷപ്പെട്ടതോ ?
ഒരു വലിയ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് എന്‍ എസ് എസ് ജന.സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വെള്ളാപ്പള്ളി മുന്നോട്ടുവച്ച ഐക്യകാഹളത്തിന് പെട്ടെന്ന് അന്ത്യമായതിന്റെ പൊരുള്‍ തേടുകയാണ് ഇപ്പോള്‍ ഇരുനേതാക്കളും. വെള്ളാപ്പള്ളിക്ക് ഇപ്പോഴും ഐക്യനീക്കം പാളിയതിന്റെ ക്ഷീണം മാറിയിട്ടില്ല.നായര്‍ മുതല്‍ നസ്രാണി വരെയെന്ന പുതിയ മുദ്രാവാക്യം നടപ്പാക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയായിരുന്നു നായര്‍ -ഈഴവ സഖ്യത്തിനുള്ള വെള്ളാപ്പള്ളിയുടെ നീക്കം. കോണ്‍ഗ്രസിനെതിരെയുള്ള നീക്കമായാണ് സംസ്ഥാന രാഷ്ട്രീയം ഈ നീക്കത്തെ നോക്കിക്കണ്ടത്. ലീഗിനെയും കോണ്‍ഗ്രസിനെയും അതിശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് ഇരുസമുദായ നേതാക്കളും…
