‘ട്രാക്കിങ്’ വഴിയൊരുക്കി; യാത്രയ്ക്കിടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ 2 വർഷത്തിനു ശേഷം തിരികെ
കുളത്തൂപ്പുഴ ( കൊല്ലം) ∙ ബെംഗളൂരു യാത്രയ്ക്കിടെ രണ്ടു വർഷം മുൻപ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഒടുവിൽ ജാർഖണ്ഡിൽനിന്ന് പൊലീസ് കണ്ടെത്തി ഉടമയ്ക്ക് കൈമാറി. മൈലമൂട് നൗഷാദ് മൻസിലിൽ നൗഫിയയ്ക്ക് ഫോൺ, പൊലീസ് സ്റ്റേഷനിൽ വച്ച് കൈമാറി. നഴ്സിങ്ങിനു പഠിക്കുന്ന നൗഫിയ അവധിക്കു നാട്ടിലെത്തി തിരികെ ബെംഗളൂരുവിലേക്കു പോകുമ്പോഴാണ് ട്രെയിനിൽനിന്നു ഫോൺ നഷ്ടപ്പെട്ടത്. സമീപത്തുണ്ടായിരുന്ന സഹപാഠിയുടെ ഫോണിലൂടെ വിവരം പിതാവ് നൗഷാദിനെ ഉടൻ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.കേന്ദ്ര സർക്കാരിന്റെ സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി…
