ഒരു ടൈറ്റിലില്‍ നാല് സംവിധായകര്‍ ഒരുക്കുന്ന നാല് സിനിമകള്‍ കൊച്ചിയില്‍ ആരംഭിച്ചു. പെന്‍ സിനിമാസിന്‍റെ ബാനറില്‍ സാജു നവോദയ, ഷിജു അഞ്ചുമന, പ്രശാന്ത് കാഞ്ഞിരമറ്റം, ലാല്‍പ്രിയന്‍ തുടങ്ങിയ നവാഗത സംവിധായകര്‍ ഒരുക്കുന്ന ‘ഗംഗ,യമുന, സിന്ധു, സരസ്വതി’ ആന്തോളജി മൂവിയുടെ പൂജ പാലാരിവട്ടം പി. ഒ. സി. യില്‍ നടന്നു.പെന്‍ സിനിമാസിന്‍റെ ബാനറില്‍ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകനായ ടി ആര്‍ ദേവന്‍, രതീഷ് ഹരിഹരന്‍, ബാബു നാപ്പോളി, മാര്‍ബന്‍ റഹിം എന്നിവര്‍ സംയുക്തമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്ത്രീജിവിതത്തിന്‍റെ നേര്‍ക്കാഴ്ചകളിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രമേയമാണ് ഗംഗ സമുന സിന്ധു സരസ്വതി സിനിമയുടെ പ്രമേയം. നമ്മുടെ ചുറ്റുവട്ടത്ത് സ്ത്രീ അനുഭവങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും ഈ നാല് കഥകളും സ്ത്രീപക്ഷ സിനിമ മാത്രമല്ലെന്ന് സംവിധായകന്‍ സാജു സവോദയ പറഞ്ഞു. ചുറ്റും നടക്കുന്ന ജീവിത പരിസരങ്ങളെ സ്ത്രീ കാഴ്ചകളിലൂടെയാണ് സിനിമ ഒപ്പിയെടുക്കുന്നതെന്ന് സംവിധായകന്‍ ഷിജു അഞ്ചുമന ചൂണ്ടിക്കാട്ടി.
സ്ത്രീ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയായ ‘ഗംഗ യമുന സിന്ധു സരസ്വതി’ പുതിയ ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി







