FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു
വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ FCRA ബിൽ സംയുക്ത പാർലമെന്ററി സമിതിയ്ക്ക് വിട്ടു.ശബ്ദ വോട്ടിലൂടെയാണ് ബിൽ ജെപിസിക്ക് വിട്ടത്.ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള ബിൽ പിൻവലിക്കണമെന്ന് കെ സി വേണുഗോപാൽ എം പി പറഞ്ഞു. എന്നാൽ ബില്ലിൽ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്ന് പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി. കെസി വേണുഗോപാൽ പറയുന്നത് തെറ്റാണ് ബിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ജെപിസില്‍ പറയണമെന്നും കിരൺ റിജിജു വിമർശിച്ചു. രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. 31 അംഗ…
