
പെൺകുട്ടികളുടെ വിദ്യാഭ്യാസം മുതൽ ഇന്റർനെറ്റ് വരെ; ബാനുകളുടെ താലിബാൻ
2021 ആഗസ്ത് 15-ന് താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതിന് ശേഷം ഇങ്ങോട്ട് നിരോധനങ്ങളുടെ ഘോഷയാത്രയാണ് നടന്നുകൊണ്ടിരിക്കുന്നത്. നിരോധനങ്ങൾ കൊണ്ട് വിസ്മയം തീർത്തുകൊണ്ടിരിക്കുകയാണ് താലിബാൻ. പെൺകുട്ടികളുടെ വിദ്യാഭ്യാസം മുതൽ ഇപ്പോൾ ഇന്റർനെറ്റ് നിരോധനം വരെയാണ് താലിബാൻ ഏർപ്പെടുത്തിയിരിക്കുന്നത്. മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പല നിരോധനങ്ങളും. അധികാരത്തിൽ വന്നതിന് ശേഷം വനിതകൾ വീടിന് പുറത്തിറങ്ങി തൊഴിൽ ചെയ്യുന്നതും സ്കൂളുകളിലും സർവകലാശാലകളിലും പഠിക്കുന്നതും താലിബാൻ വിലക്കിയിരുന്നു. ജനാല വിലക്ക് താലിബാൻ ഏർപ്പെടുത്തിയ വിചിത്ര വിലക്കായിരുന്നു സ്ത്രീകൾ താമസിക്കുന്ന സ്ഥലങ്ങൾ അഭിമുഖീകരിക്കുന്ന കെട്ടിടങ്ങളിൽ ജനാലകൾ…