മദ്യലഹരിയിൽ തർക്കം: യുവാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ
കൊല്ലം∙ കോട്ടാത്തലയിൽ യുവാവ് വെട്ടേറ്റു മരിച്ചു. മൂഴിക്കോട് ആദർശ് ഭവനിൽ ആദർശ് (30) ആണ് മരിച്ചത്. സംഭവത്തിൽ പ്രതി സുനിതാ ഭവനിൽ സുനിൽകുമാർ (41) പൊലീസ് കസ്റ്റഡിയിൽ. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം. സുനിലിന്റെ വീട്ടിൽ വച്ചാണ് സംഭവം. ഇയാൾ ഇവിടെ തനിച്ചായിരുന്നു താമസം. ഒറ്റപ്പെട്ടയിടത്താണ് ഇയാളുടെ വീട്.കൊല്ലപ്പെട്ട ആദർശും പ്രതി സുനിലും സുഹൃത്തുക്കളാണ്. ഇരുവരും പതിവായി മദ്യപിക്കാറുണ്ട്. ഇന്നലെ ആദർശും സുനിലും ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായപ്പോൾ സുനിൽ…
