നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ശശി തരൂർ എം പി. വിജയത്തിന് വേണ്ടിയാണ് നമ്മൾ പ്രവർത്തിക്കുന്നത്. കോൺഗ്രസ് UDF വിജയമാണ് ലക്ഷ്യം. ഒറ്റ പാർട്ടി മാത്രമേ തന്റെ ജീവിതത്തിൽ ഉള്ളു. അത് പല തവണ പറഞ്ഞതാണ്.കേന്ദ്ര ബജറ്റിൽ പങ്കെടുക്കും. എന്താണ് കേരളത്തിന് ലഭിക്കുക എന്ന് നോക്കണം. എയിംസ് പണ്ടേ തന്ന വാഗ്ദാനം ആണ്. അത് പൂർത്തിയാക്കണം എന്നാണ് ആവശ്യം. എയിംസ് വരണം, ഒരു സംശയവും വേണ്ട. തീരദേശത്തെ സംരക്ഷിക്കാൻ പദ്ധതി വേണം. അത് പ്രധാനപ്പെട്ട വിഷയമാണെന്നും ശശി തരൂർ വ്യക്തമാക്കി.
സംസ്ഥാന സർക്കാർ പണം ഇല്ലെന്ന് പറയുന്നു. ഈ സ്ഥിതിയിൽ എങ്ങനെയാണു നമ്മൾ ജീവിക്കുക. പ്രധാനമന്ത്രി കേരളത്തിൽ വന്നു പറഞ്ഞതിന്റെ തെളിവ് ബജറ്റിൽ കാണണമല്ലോ. തിരഞ്ഞെടുപ്പ് സമയത്തെ ബജറ്റ് ആയതുകൊണ്ട് കുറച്ചു പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സി ജെ റോയ് യുടെ മരണ വാർത്ത ദുഖകരം. കുടുംബത്തിന്റെ ആരോപണങ്ങൾ കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







