കോറോ ഹെൽത്തിലെ കൂട്ട പിരിച്ചു വിടൽ; ഇന്നും ജോലിക്കെത്തി ജീവനക്കാർ, ഓഫീസ് തുറന്നു നൽകാതെ അധികൃതർ
കോറോ ഹെൽത്ത് കമ്പനിയിലെ തൊഴിൽ പ്രതിസന്ധിയിൽ ഇന്നും തീരുമാനമാകാത്തതിൽ ആശങ്കയിൽ ജീവനക്കാർ. ഇന്നും ജീവനക്കാർ എത്തിയെങ്കിലും ഓഫീസ് തുറന്ന് കൊടുത്തില്ല. കമ്പനിയുടേത് നിഷേധാത്മക നിലപാടാണെന്നും പത്താം തീയതിയിലെ ചർച്ചയിൽ കമ്പനി പങ്കെടുക്കുമോ എന്നതിൽ ഉറപ്പില്ല എന്നും തൊഴിൽ വകുപ്പ് മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം നടത്തിയ ചർച്ചയിലുണ്ടായ ധാരണ പ്രകാരമാണ് ഇന്നും ജീവനക്കാർ ഓഫീസിൽ എത്തിയത്. എന്നാൽ ഓഫീസ് തുറന്നു കൊടുത്തിട്ടില്ല. വിഷയത്തിൽ തീരുമാനം ഒന്നുമാകാതെ വന്നതോടെ ജീവനക്കാർ വീണ്ടും ആശങ്കയിലായി. കമ്പനിയുടെ നിലപാട്…
