പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ ഡീന്‍ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറണ്ട്. പാലക്കാട് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2018ല്‍ ഷൊര്‍ണൂരിലെ അന്നത്തെ എംഎല്‍എക്കെതിരായ സ്ത്രീ പീഡന കേസില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയില്‍ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തുവെന്നാണ് കേസ്. (Arrest warrant issued for Dean Kuriakose MP).ഷൊര്‍ണൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി മുമ്പാകെ ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതിയുടെ ഉത്തരവ്. ഫെബ്രുവരി രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കും.2018ലെ പ്രക്ഷോഭത്തിനിടെ റോഡ് ഉപരോധിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ പരുക്കേല്‍പ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. 2018ല്‍ അന്നത്തെ എംഎല്‍എക്കെതിരായ സ്ത്രീ പീഡന പരാതിയില്‍ നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തെന്ന കേസ്: ഡീന്‍ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറണ്ട്






